ബാലുശ്ശേരി: പഠനയാത്രക്കിടെ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ കേസിൽ ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ആറ്റിങ്ങൽ സ്വദേശി സിയാദിനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രതിയായ സഹാധ്യാപകൻ ബാലുശ്ശേരി സ്വദേശി പ്രബീഷ് ഒളിവിലാണ്.
ഫെബ്രുവരിയിൽ ഊട്ടിയിലേക്ക് പഠനയാത്രക്ക് പോയപ്പോൾ അധ്യാപകർ പീഡിപ്പിച്ചുവെന്നാണ് കേസ്. തിരിച്ചെത്തിയ ഉടനെ പെൺകുട്ടി പീഡന വിവരം രക്ഷിതാക്കളെ അറിയിച്ചിരുന്നു. തുടർന്ന് വീട്ടുകാർ പ്രിൻസിപ്പലിന് പരാതി നൽകി. എന്നാൽ പരാതി പൊലീസിന് കൈമാറാതെ പ്രിൻസിപ്പൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
സംഭവത്തിൽ നടപടി വൈകിയതോടെ പെൺകുട്ടിയുടെ ബന്ധുക്കളും അധ്യാപകരും തമ്മിൽ സ്കൂളിൽ വെച്ച് വാക്കേറ്റവുമുണ്ടായി. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് നീതി ലഭിക്കാതായതോടെ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാലുശ്ശേരി എസ്.ഐ. പ്രജീഷ്, അഡീഷനൽ എസ്.ഐ. മധു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.