തലയാട് മലയോര ഹൈവേ റോഡ്

വിനോദ സഞ്ചാരികൾക്ക് ദുരിതമായി തലയാട് മലയോര ഹൈവേ റോഡ്

ബാ​ലു​ശ്ശേ​രി: വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ദു​രി​ത​മാ​യി ത​ല​യാ​ട് മ​ല​യോ​ര ഹൈ​വേ റോ​ഡ്.

ക​ക്ക​യം​ഡാം ക​രി​യാ​ത്തും പാ​റ തോ​ണി​ക്ക​ട​വ്, വ​യ​ല​ട തു​ട​ങ്ങി​യ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​യി ദി​നം പ്ര​തി നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ ക​ട​ന്നു​പോ​കു​ന്ന ത​ല​യാ​ട് ഭാ​ഗ​ത്തെ മ​ല​യോ​ര ഹൈ​വേ​യു​ടെ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​നാ​ൽ വാ​ഹ​നയാ​ത്ര ദു​രി​ത​മാ​യി​രി​ക്ക​യാ​ണ്.

റോ​ഡു​ക​ൾ മ​ണ്ണി​ട്ടു​പൊ​ക്കു​ക​യും ചി​ല ഭാ​ഗ​ങ്ങ​ളി​ൽ താ​ഴ്ത്തു​ക​യും ചെ​യ്യു​ന്ന പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​തം വ​ഴി മു​ട്ടി​യ നി​ല​യി​ലാ​ണ്. മ​ഴ പെ​യ്യു​ന്ന​തോ​ടെ റോ​ഡ് ച​ളി​യും മ​ണ്ണും നി​റ​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ പ്ര​യാ​സ​മാ​യി​രി​ക്ക​യാ​ണ്. ഇത​ു ​വ​ഴി​യു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കു​റ​യാ​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​താ​ക​ട്ടെ ചെ​റു​കി​ട ഹോ​ട്ട​ൽ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​വ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Thalayad Hill Highway Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.