ബാലുശ്ശേരി: ജപ്പാൻ പദ്ധതി പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കാൻ നവീകരിച്ച സംസ്ഥാനപാത വീണ്ടും പൊളിക്കുന്നു. കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാത വീതികൂട്ടി നവീകരിക്കുന്നതിന്റെ പണി ബാലുശ്ശേരി ഭാഗത്ത് ഏതാണ്ട് പൂർത്തിയായി വന്നപ്പോഴാണ് ജപ്പാൻ പദ്ധതി പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കാനായി ജല അതോറിറ്റി റോഡ് വീണ്ടും കുത്തിപ്പൊളിച്ചത്.
റോഡ് നവീകരിച്ചതോടെ മുമ്പ് സ്ഥാപിച്ച പൈപ്പ് ലൈൻ ഏതാണ്ട് റോഡിന്റെ മധ്യഭാഗത്തായി വന്നിരിക്കുകയാണ്. ഇടക്ക് ലീക്കാകുന്നതുകാരണം നടുറോഡിലൂടെയാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. നവീകരണപ്രവൃത്തി നടക്കുമ്പോൾ തന്നെ പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കണമെന്നായിരുന്നു നിർദേശം.
എന്നാൽ, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജല അതോറിറ്റി അതിന് തയാറായില്ല. ഇപ്പോൾ റോഡ് നവീകരണ പ്രവൃത്തി പൂർത്തിയായിവന്നപ്പോഴാണ് ജല അതോറിറ്റി പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കാനുള്ള പണിതുടങ്ങിയത്. കോക്കല്ലൂർ മുതൽ ബാലുശ്ശേരി വരെയുള്ള ഭാഗത്തെ പൈപ്പ് ലൈനാണ് മാറ്റിസ്ഥാപിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.