തലയാട് ബസ് സ്റ്റാൻഡിലെ അടച്ചിട്ട വഴിയിടം ശൗചാലയത്തിനു മുന്നിൽ കന്നുകാലിയെത്തിയപ്പോൾ

തലയാട് ബസ് സ്റ്റാൻഡിലെ വഴിയിടം ശൗചാലയത്തിൽ വെള്ളമില്ല; അടഞ്ഞു തന്നെ

ബാ​ലു​ശ്ശേ​രി: പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച വ​ഴി​യി​ടം ശൗ​ചാ​ല​യം ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. എ​ന്നാ​ൽ, ശൗ​ചാ​ല​യ​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ള​മെ​ത്തി​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​തു​കാ​ര​ണം ശൗ​ചാ​ല​യം അ​ട​ച്ചി​ട്ടി​രി​ക്ക​യാ​ണ്. അ​ട​ച്ചി​ട്ട കെ​ട്ടി​ട​ത്തി​ന്റെ പ​രി​സ​രം കാ​ടു​പി​ടി​ച്ച് പ​ശു​ക്ക​ൾ വി​ശ്ര​മി​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ച്ച് സൗ ​ക​ര്യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ​മ്പി​ങ് സൗ​ക​ര്യം ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടി​ല്ല.

ബ​സ്, ഓ​ട്ടോ -ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ നി​ർ​മി​ച്ച വ​ഴി​യി​ടം കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന​വ​ർ ഇ​പ്പോ​ഴും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി തൊ​ട്ട​ടു​ത്തു​ള്ള പൂ​നൂ​ർ പു​ഴ​യു​ടെ തീ​ര​ങ്ങ​ളെ​യും പു​ഴ​യെ​യു​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

Tags:    
News Summary - There is no water in the wayside toilet at Thalayad bus stand-Its closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.