ബാലുശ്ശേരി ബസ് സ്റ്റാൻഡിനുസമീപം എസ്.ബി.ഐക്ക് മുന്നിലെ ഫൂട്പാത്തിൽ ഇരുചക്രവാഹനങ്ങൾ

നിർത്തിയിട്ട നിലയിൽ

ട്രാഫിക് നിയന്ത്രണങ്ങൾക്ക് പുല്ലുവില; നടപ്പാത കൈയേറി ഇരുചക്രവാഹന പാർക്കിങ്

ബാ​ലു​ശ്ശേ​രി: ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല. ബാ​ലു​ശ്ശേ​രി ടൗ​ണി​ൽ ന​ട​പ്പാ​ത കൈ​യേ​റി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​ത് പ​തി​വാ​കു​ന്നു. ബാ​ലു​ശ്ശേ​രി ടൗ​ണി​ൽ ട്രാ​ഫി​ക് പ​രി​ഷ്‍ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ടു മാ​സം മു​മ്പ് വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ്ങി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല ക​ൽ​പി​ച്ചാ​ണ് ഇ​പ്പോ​ഴും വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ്. ന​വീ​ക​രി​ച്ച ന​ട​പ്പാ​ത കൈ​യേ​റി​യാ​ണി​പ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട് പോ​കു​ന്ന​ത്. ഇ​താ​ക​ട്ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - traffic regulations; Two-wheeler parking encroached on the footpath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.