നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. കൈരളി റോഡിലും ഹൈസ്കൂൾ റോഡിലുമുള്ള കടകളിൽനിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സ്കൂൾ വിദ്യാർഥികൾക്കടക്കം വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
ഒരേസമയം മൂന്ന് ടീമായി തിരിഞ്ഞ് നടത്തിയ റെയ്ഡിൽ 85 ഓളം ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു. കൈരളി റോഡിലെ സ്റ്റേഷനറി കച്ചവടക്കാരായ പുതിയോട്ടുംകണ്ടി രാമകൃഷ്ണൻ (57), കുന്നംകുളങ്ങര ശിവാനന്ദൻ (54), ഹൈസ്കൂൾ റോഡിൽ പച്ചക്കറി നടത്തുന്ന പുതിയകാവ് മുക്ക് സ്വദേശി വാറങ്കൽ സിറാജ് (40) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ലഹരിക്കെതിരെ മഹല്ല് കൂട്ടായ്മ
എകരൂൽ: സമൂഹത്തിന്റെ മഹാവിപത്തായി മാറുന്ന ലഹരിക്കെതിരെ ഉണ്ണികുളം പഞ്ചായത്ത് മഹല്ല് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടായ്മ സംഘടിപ്പിച്ചു. ഉണ്ണികുളം പഞ്ചായത്തിലെ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.
ലഹരി ഉപയോഗത്തിനെതിരെയും ലഹരി വിൽപനക്കെതിരെയും ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു. ഡോ. അബ്ദുൽ സബൂർ തങ്ങൾ അവേലം ഉദ്ഘാടനം ചെയ്തു. കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുന്നാസർ ശിവപുരം വിഷയാവതരണം നടത്തി.
വി.കെ.സി. ഉമർ മൗലവി, എ.വി. മുഹമ്മദ്, പി.എസ്. മുഹമ്മദലി സംസാരിച്ചു. അബ്ദുറസാഖ് ദാരിമി സ്വാഗതവും റസാഖ് നന്ദിയും പറഞ്ഞു. മുഴുവൻ മഹല്ലുകളിലും ലഹരി മരുന്നിനെതിരെ ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു.
സ്കൂളിൽ കവചിതവലയം
ഉള്ള്യേരി: ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി പാലോറ ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കളും കുട്ടികളും കവചിതവലയം തീർത്തു. സ്കൂൾ ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. രക്ഷിതാക്കളും കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. അത്തോളി പൊലീസ് സ്റ്റേഷൻ എ.എസ്.ഐ സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ടി.പി. ദിനേശൻ അധ്യക്ഷത വഹിച്ചു. കെ.എൻ. രാധിക, കെ.പ്രഭീഷ് കുമാർ, സി.കെ. രാധാകൃഷ്ണൻ, പി. സിന്ധു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.