നി​യ​മ​വി​രു​ദ്ധ മീ​ൻ​പി​ടി​ത്തം; ര​ണ്ടു ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ൽ

ബേ​പ്പൂ​ർ: മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മം ലം​ഘി​ച്ച് ക​ട​ലി​ൽ ചെ​റി​യ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ പി​ടി​ച്ച​തി​ന് ര​ണ്ടു ബോ​ട്ടു​ക​ൾ ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ങ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബേ​പ്പൂ​ർ സ്വ​ദേ​ശി നൗ​ഷാ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘ന്യൂ ​ഗാ​ല​ക്സി’ ബോ​ട്ടും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​നാ​ശ​ക​ര​മാ​കു​ന്ന രീ​തി​യി​ൽ രാ​ത്രി​കാ​ല ട്രോ​ളി​ങ്, തീ​ര​ക്ക​ട​ൽ മീ​ൻ​പി​ടി​ത്തം എ​ന്നി​വ ന​ട​ത്തി​യ​തി​ന് പു​തി​യാ​പ്പ സ്വ​ദേ​ശി ശി​വ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘പ്ര​ണ​വ്’ ബോ​ട്ടു​മാ​ണ് പി​ടി​കൂ​ടി​യ​ത്. എ​ട്ട് സെ.​മീ​റ്റ​റി​ൽ താ​ഴെ വ​രു​ന്ന ഏ​ക​ദേ​ശം 4000 കി​ലോ മ​ഞ്ഞ​ക്കോ​ര ഇ​ന​ത്തി​ൽ​പെ​ട്ട മ​ത്സ്യ​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പ്ര​ണ​വ് ബോ​ട്ടി​നെ​തി​രെ ക​ഴി​ഞ്ഞ വ​ർ​ഷ​വും നി​യ​മ​ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ട്. മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്റ് ഇ​ൻ​സ്പെ​ക്‌​ട​ർ ഓ​ഫ് ഗാ​ർ​ഡ് പി. ​ഷ​ൺ​മു​ഖ​ൻ, ഫി​ഷ​റി ഹെ​ഡ് ഗാ​ർ​ഡ് ഹ​രി​ദാ​സ്, ഫി​ഷ​റി ഗാ​ർ​ഡ്‌​മാ​രാ​യ കെ. ​രാ​ജ​ൻ, ശ്രീ​രാ​ജ്, അ​രു​ൺ, ജീ​ൻ​ദാ​സ്, ബി​ബി​ൻ, റെ​സ്‌​ക്യൂ ഗാ​ർ​ഡ്‌​മാ​രാ​യ മി​ഥു​ൻ, ഹ​മി​ലേ​ഷ്, ര​ജേ​ഷ്, താ​ജു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് സ്പെ​ഷ​ൽ പ​രി​ശോ​ധ​ന ടീ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Illegal fishing; Two boats in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.