സി.ബി.എസ്.ഇ മലബാർ സഹോദയ ജില്ല കലോത്സവം പുതിയങ്ങാടി അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിൽ ‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്യുന്നു

സി.ബി.എസ്.ഇ ജില്ല കലോത്സവം

കോഴിക്കോട്: സി.ബി.എസ്.ഇ മലബാർ സഹോദയ ജില്ല കലോത്സവം പുതിയങ്ങാടി അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിൽ 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്‌തു. പിന്നണി ഗായകൻ ഫിദാൽ മുഖ്യാതിഥിയായി. മലബാർ സഹോദയ പ്രസിഡന്റ് മോനി യോഹന്നാൻ അധ്യക്ഷത വഹിച്ചു.

സ്കൂൾ സെക്രട്ടറി ടി.കെ. ഹുസൈൻ, പി.ടി.എ പ്രസിഡന്റ് കെ.കെ. ശംസുദ്ദീൻ, വാർഡ് കൗൺസിലർ ടി. മുരളീധരൻ എന്നിവർ സംസാരിച്ചു. അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ടി.എം. സഫിയ സ്വാഗതവും മലബാർ സഹോദയ സെക്രട്ടറി യേശുദാസ് സി. ജോസഫ് നന്ദിയും പറഞ്ഞു.

60 സ്കൂളുകൾ മാറ്റുരക്കുന്ന, മൂന്ന് ഘട്ടങ്ങളായി വിവിധ വിദ്യാലയങ്ങളിൽ നടന്ന കലോത്സവത്തിൽ ദേവഗിരി സി.എം.ഐ പബ്ലിക്ക് സ്കൂൾ (229), സിൽവർ ഹിൽസ് പബ്ലിക്ക് സ്കൂൾ (221), ഭാരതീയ വിദ്യാഭവൻ സ്കൂൾ പെരുന്തുരുത്തി (183), ഭാരതീയ വിദ്യാഭവൻ സ്കൂൾ ചേവായൂർ (169), അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂൾ (148) എന്നീ സ്കൂളുകൾ മുന്നിലെത്തി. നാലാംഘട്ടം ശനി, ഞായർ ദിവസങ്ങളിൽ കുന്ദമംഗലം കെ.പി.സി.എം ശ്രീനാരായണ വിദ്യാലയത്തിൽ നടക്കും.

Tags:    
News Summary - CBSE District Arts Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.