ചേമഞ്ചേരി: പ്രകൃതിയുടെ ദൃശ്യഭംഗി കൊണ്ടും വൈദേശിക ആധിപത്യത്തിെൻറ ആദ്യ കാൽപ്പാടുകൾ പതിഞ്ഞതിെൻറ ചരിത്രപ്രാധാന്യം കൊണ്ടും ശ്രദ്ധേയമായ കാപ്പാട് വിനോദസഞ്ചാര കേന്ദ്രം സന്ദർശകർക്കായി വീണ്ടും തുറന്നു. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടതായിരുന്നു.
ബ്ലൂ ഫ്ലാഗ് പദവിയുമായി ബന്ധപ്പെട്ട് സൗന്ദര്യ നവീകരണ പ്രവൃത്തികൾ നടത്തിയ മനോഹര തീരത്തേക്ക് സന്ദർശകർ എത്തിത്തുടങ്ങി. അതിനിടെ, പ്രദേശവാസികളുടെ പ്രതിഷേധവും അരങ്ങേറി. വിനോദസഞ്ചാര കേന്ദ്രത്തിെൻറ വികസന പ്രവർത്തനങ്ങൾക്കുൾെപ്പടെ കൂടെനിന്ന തദ്ദേശീയരിൽനിന്ന് പ്രവേശന ഫീസ് വാങ്ങുന്നതിനെതിരായാണ് വിവിധ രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും പ്രതിഷേധം സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി.
വാർഡ് അംഗം ഹഫ്സ മനാഫ്, മുസ്ലിംലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി ശരീഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികളും ഡി.ടി.പി.സി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് അധികൃതർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.