ചേമഞ്ചേരി: പഞ്ചായത്ത് പ്രവർത്തനങ്ങളെയും കുടുംബശ്രീ സംവിധാനങ്ങളെയും കുറിച്ച് പഠിക്കാൻ അരുണാചൽപ്രദേശ് സംഘം ചേമഞ്ചേരിയിലെത്തി. സ്റ്റേറ്റ് റൂറൽ ലൈവ്ലിഹുഡ് മിഷനു കീഴിൽ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് പ്രദേശിക റിസോഴ്സ് ഗ്രൂപ് അംഗങ്ങൾ, ജില്ല തീമാറ്റിക് കോഓഡിനേറ്റർമാർ, സംസ്ഥാന പ്രോജക്ട് കോഓഡിനേറ്റർ, ബ്ലോക്ക്മിഷൻ മാനേജർമാർ, മെംബർമാർ എന്നിവരടങ്ങിയ മുപ്പത് അംഗ സംഘമാണ് എത്തിയത്. മൂന്നുദിവസം ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുമായി ആശയവിനിമയം നടത്തും.
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രദേശങ്ങൾ, അംഗൻവാടികൾ, മാലിന്യസംസ്കരണ കേന്ദ്രങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, കുടുംബശ്രീ സംരംഭങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ ജനകീയ ഹോട്ടൽ എന്നിവ സന്ദർശിക്കും. സ്വീകരണ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് എം. ഷീല, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സന്ധ്യ ഷിബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹാരിസ്, ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൻ അതുല്യ ബൈജു, കുടുംബശ്രീ ചെയർപേഴ്സൻ ആർ.പി. വത്സല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.