രാമനാട്ടുകര: രാമനാട്ടുകര വില്ലേജ് ഓഫിസിലെ ഭരണം നടത്തുന്നത് ഏജന്റുമാരാണെന്ന് സി.പി.ഐ കോടമ്പുഴ ബ്രാഞ്ച് കമ്മിറ്റി ആർ.ഡി.ഒക്ക് പരാതി നൽകി. കൃഷിഭൂമി വ്യാപകമായി മണ്ണിട്ടുനികത്തുന്നത് സംബന്ധിച്ച് നിരവധി തവണ വില്ലേജ് ഓഫിസറോട് പരാതി പറഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല. ഭൂമാഫിയകൾക്കും ഏജന്റുമാർക്കും വഴിവിട്ട് സഹായം നൽകുകയാണ്.
രാമനാട്ടുകര നഗരസഭയിലെ 30 ഡിവിഷനിൽ കോടമ്പുഴ കള്ളിവളവിനു സമീപം വയൽ നികത്തുന്നതിനെതിരെ രാമനാട്ടുകര വില്ലേജ് ഓഫിസര്‍ക്ക് പരാതിപ്പെട്ടിട്ടും ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചത്.
റിപ്പോര്‍ട്ട് അയക്കാന്‍ മനഃപൂര്‍വം വൈകിപ്പിക്കുകയും ചെയ്തു. സര്‍ക്കാറിനെയും റവന്യൂ വകുപ്പിനെയും കളങ്കപ്പെടുത്തുന്ന വില്ലേജ് ഓഫിസര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.