കോഴിക്കോട് എൻജിനീയറിങ് കോളജ് വനിത ഹോസ്റ്റൽ
കോഴിക്കോട്: ജില്ല ജയിലില്‍ അതി രൂക്ഷമായ കോവിഡ് വ്യാപനം കാരണം തടവുകാരെ മാറ്റിപ്പാർപ്പിച്ചു. മൊത്തം 158 തടവുകാരുള്ള ജയിലിൽ പത്ത് ദിവസത്തിനുള്ളില്‍ 53 പേര്‍ക്കാണ് കോവിഡ് പോസിറ്റിവായത്. ഇതില്‍ മൂന്ന് വനിത തടവുകാരുമുണ്ട്. രോഗികൾ കൂടിയതിനാൽ വെസ്റ്റ് ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജ് വനിത ഹോസ്റ്റലിലാണ് രോഗം ബാധിച്ച തടവുകാർക്കായി സി.എഫ്.എൽ.ടി.സി തുടങ്ങിയത്. ഗുരുതര ലക്ഷണങ്ങളുള്ള അഞ്ചു പേരെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജീവനക്കാര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോഴിക്കോട് കോർപറേഷന് ഹോസ്റ്റൽ കെട്ടിടം കൈമാറിക്കൊണ്ടുള്ള ജില്ല കലക്ടറുടെ അടിയന്തര ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ജില്ല ജയിൽ സൂപ്രണ്ടിെൻറ ചൊവ്വാഴ്ചത്തെ കത്തിെൻറ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഉത്തരവ്. കോർപറേഷൻ സെക്രട്ടറിക്ക് കൈമാറിയ ഹോസ്റ്റലിൽ തുടങ്ങുന്ന സി.എഫ്.എൽ.ടി.സിയിലേക്ക് ആവശ്യമായ ഡോക്ടറെ ജില്ല മെഡിക്കൽ ഓഫിസർ നിയമിക്കണമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്.
ആദ്യമായാണ് ഇത്രയധികം തടവുകാർ ജയിലിന് പുറത്തു താമസിക്കുന്നത്. സാധാരണ ജയിലില്‍ പ്രത്യേക ബ്ലോക്കില്‍ എഫ്.എൽ.ടി.സി സൗകര്യം ഒരുക്കാറാണ് പതിവ്. രോഗികള്‍ കൂടിയതോടെ അതിന് സൗകര്യമില്ലാതായി. ചികിത്സക്കും പ്രയാസം വന്നതോടെയാണ് പുറത്തു കേന്ദ്രം ഒരുക്കിയത്.
ക്രിമിനല്‍ കേസുകളിലുള്‍പ്പെടെ പ്രതികളെ വൻ സുരക്ഷയിൽ പ്രത്യേക ആംബുലൻസുകളിലാണ് ജയിലിൽ നിന്ന് വെസ്റ്റ്ഹില്ലിലെത്തിച്ചത്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിെൻറ ഉത്തരവുണ്ടെങ്കിലും തടവുകാര്‍ക്ക് വാക്സിന് നൽകാനുള്ള സൗകര്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.