കോഴിക്കോട്: സ്വത്ത് തട്ടിയെടുക്കാൻ വയോധികനെ തട്ടിക്കൊണ്ടുപോയി ഒരുകൊല്ലത്തോളം തടവിൽ പാർപ്പിച്ചതായി പരാതി. തൊണ്ടയാട് ബൈപാസ് ജങ്ഷന് സമീപം മണിയാടത്ത് മാധവൻ നായരെ (88) ഒരുവർഷം മുമ്പ് തട്ടിക്കൊണ്ടുപോയി ബന്ധിയാക്കി താമസിപ്പിച്ചെന്ന പരാതിയിലാണ് മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഒറ്റക്ക് താമസിച്ചിരുന്ന ഇയാളുടെ സ്വത്തും ലഭിച്ചിരുന്ന മറ്റ് ആനുകൂല്യങ്ങളും തട്ടിയെടുക്കാൻ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കി ഒളിപ്പിച്ച് താമസിപ്പിച്ച് ഭീഷണിപ്പെടുത്തി വ്യാജരേഖകൾ ചമച്ചതായാണ് പരാതി. നടക്കാവിൽ രാരിച്ചൻ റോഡിലെ വാടകവീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച ഇയാളെ ബന്ധുക്കൾ രക്ഷിക്കുകയായിരുന്നു.
നവംബറിൽ മാധവൻ നായർ ബന്ധുക്കൾക്കൊപ്പം പൊലീസിൽ പരാതി നൽകിയിട്ടും സ്വത്തുതർക്കമെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തില്ല. പരാതിക്കാർ ഡെപ്യൂട്ടി കമീഷണറെ സമീപിച്ചു. തുടർന്ന് ഡെപ്യൂട്ടി കമീഷണറുടെ നിർദേശപ്രകാരം മെഡിക്കൽ കോളജ് പൊലീസ് കേസെടുക്കുകയായിരുന്നു. തൊണ്ടയാടുള്ള മൂന്ന് പേർക്കെതിരെയാണ് അന്വേഷണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.