കോഴിക്കോട്: കോർപറേഷൻ സ്റ്റേഡിയത്തിന്റെ ഭാഗങ്ങൾ തുരുമ്പെടുത്ത് പൊളിഞ്ഞടരുന്നു. ബീമുകളിലെ സിമന്റുകൾ ഇടിഞ്ഞടർന്നു വീഴുകയാണ്. കമ്പികളും തുരുമ്പ് പിടിച്ചു നശിച്ച അവസ്ഥയിലാണ്.ബീമുകളിലെ വിള്ളൽ പുറമെ നിന്ന് വ്യക്തമായി കാണാം. സ്റ്റേഡിയത്തെ താങ്ങിനിർത്തുന്ന കോളങ്ങൾക്കും ബീമുകൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന ആശങ്കയാണ്.
അശാസ്ത്രീയമായ പ്രവൃത്തിമൂലമാണ് ഇടിഞ്ഞടരുന്നതെന്നാണ് ആക്ഷേപം. ഇവ ശാസ്ത്രീയമായി അറ്റകുറ്റപ്പണി ചെയ്തില്ലെങ്കിൽ സ്റ്റേഡിയം ഉപയോഗ ശൂന്യമാകും. വിള്ളൽ സംഭവിച്ചതും പൊളിഞ്ഞതുമായ ഭാഗങ്ങളിലെ കോൺക്രീറ്റ് ചുരണ്ടിയെടുത്ത് കമ്പികളിലെ തുരുമ്പ് ഒഴിവാക്കി ശാസ്ത്രീയമായി അറ്റകുറ്റപണികൾ നടത്തണം. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയില്ലെങ്കിൽ നഗരത്തിന്റെ മുഖമുദ്രയും നാശമടയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.