രതീഷ്
നാദാപുരം: ഷട്ട്ൽ കളിക്കിടെ കുഴഞ്ഞുവീണു മരിച്ച എസ്.ഐ കെ.പി. രതീഷിനു സഹപ്രവർത്തകരുടെ യാത്രാമൊഴി. നാദാപുരം പൊലീസ് സ്റ്റേഷനിലെത്തിച്ച മൃതദേഹത്തിൽ ഉന്നതോദ്യോഗസ്ഥർ അടക്കം ഒട്ടേറെ പേർ അേന്ത്യാപചാരം അർപ്പിച്ചു.
കഴിഞ്ഞദിവസംവരെ തങ്ങളോടൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥെൻറ ചേതനയറ്റ മൃതദേഹം കണ്ട് സഹപ്രവർത്തകർക്കു ദുഃഖം അടക്കാനായില്ല. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിൽ, വടകര നാർകോട്ടിക് സെൽ ഡിവൈ.എസ്.പി അശ്വിൻകുമാർ, വടകര സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ. ഇസ്മയിൽ, നാദാപുരം സി.ഐ ഇ.വി. ഫായിസ് അലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഖില മര്യാട്ട്, രാഷ്ട്രീയ പാർട്ടി നേതാക്കളായ സി.എച്ച്. മോഹനൻ, സി.വി. കുഞ്ഞികൃഷ്ണൻ, മനോജ് അരൂർ, കെ.കെ. രഞ്ജിത്ത്, കെ.ജി. അസീസ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
11.30 വരെ മൃതദേഹം പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിനു വെച്ചു. പിന്നീട് സ്വദേശേത്തക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെയാണ് പാതിരിപ്പറ്റയിൽ കൂട്ടുകാരോടൊപ്പം ഷട്ട്ൽ കളിക്കുന്നതിനിടെ രതീഷ് കുഴഞ്ഞുവീണു മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.