കു​ഞ്ഞി​പ്പ​ള്ളി പ​രി​പാ​ല​ന ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലു​ണ്ടാ​യ ബ​ഹ​ളം പൊ​ലീ​സ് ഇ​ട​പെ​ട്ട് ത​ട​യു​ന്നു

കു​ഞ്ഞി​പ്പ​ള്ളി പ​രി​പാ​ല​ന ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി; ബ​ഹ​ള​ം; പൊ​ലീ​സ് ഇ​ട​പെ​ടൽ

വ​ട​ക​ര: കു​ഞ്ഞി​പ്പ​ള്ളി പ​രി​പാ​ല​ന ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ വാ​ക്കേ​റ്റ​വും ബ​ഹ​ള​വും. പൊ​ലീ​സെ​ത്തി യോ​ഗം നി​ർ​ത്തി​വെ​പ്പി​ച്ചു.

ക​ണ​ക്ക് അ​വ​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ​യാ​ണ് ചോ​മ്പാ​ല സി.​ഐ ബി.​കെ. സി​ജു​വി​ന്റ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് യോ​ഗം നി​ർ​ത്തി​വെ​പ്പി​ച്ച​ത്. അ​ഞ്ചു​വ​ർ​ഷ​ത്തെ ക​ണ​ക്കാ​ണ് യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​നി​രു​ന്ന​ത്.

ക്വാ​റം തി​ക​യാ​ത്ത​തി​നാ​ൽ ര​ണ്ടു​ത​വ​ണ മാ​റ്റി​വെ​ച്ച ക​ണ​ക്ക് അ​വ​ത​ര​ണം മൂ​ന്നാം ത​വ​ണ ക​മ്മി​റ്റി നി​യ​മാ​വ​ലി പ്ര​കാ​രം അ​വ​ത​രി​പ്പി​ക്കാ​ൻ ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​ക്ക് യോ​ഗം വി​ളി​ക്കു​ക​യാ​യി​രു​ന്നു. നി​രീ​ക്ഷ​ക​നാ​യി യോ​ഗ​ത്തി​ൽ വ​ഖ​ഫ് ബോ​ർ​ഡ് പ്ര​തി​നി​ധി​യും എ​ത്തി​യി​രു​ന്നു. ക​ണ​ക്ക് അ​വ​ത​ര​ണ​ത്തി​നി​ടെ​യു​ള്ള ചോ​ദ്യാ​വ​ലി വാ​ക് ത​ർ​ക്ക​ത്തി​ലും സം​ഘ​ർ​ഷ​ത്തി​ലേ​ക്കും വ​ഴി​വെ​ക്കു​ക​യാ​യി​രു​ന്നു.

വ​ൻ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി മാ​റു​മെ​ന്നാ​യ​പ്പോ​ൾ പൊ​ലീ​സ് യോ​ഗ സ്ഥ​ല​ത്ത് ക​യ​റി യോ​ഗം നി​ർ​ത്തി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ചോ​മ്പാ​ല, എ​ട​ച്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും പൊ​ലീ​സ് നേ​ര​ത്തെ സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

ഏ​റെ​ക്കാ​ല​മാ​യി ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഭി​ന്ന​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വ​ഖ​ഫ് ഭൂ​മി​യി​ൽ സി.​ബി.​എ​സ്.​ഇ സ്കൂ​ൾ സ്ഥാ​പി​ച്ച് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ കു​ഞ്ഞി​പ്പ​ള്ളി പ​രി​പാ​ല​ന ക​മ്മി​റ്റി ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ക​മ്മി​റ്റി​ക്കെ​തി​രെ ന​ട​ക്കു​ന്ന​ത് അ​ടി​സ്ഥാ​ന ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്ന് കു​ഞ്ഞി​പ്പ​ള്ളി പ​രി​പാ​ല​ന ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ൻ​വ​ർ ഹാ​ജി പ​റ​ഞ്ഞു.

നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും

വ​ട​ക​ര: ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി ജ​ന​റ​ൽ ബോ​ഡി മു​മ്പാ​കെ വ​ര​വ് -ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ത്ത ചോ​മ്പാ​ല കു​ഞ്ഞി​പ്പ​ള്ളി പ​രി​പാ​ല​ന ക​മ്മ​റ്റി​യു​ടെ വ​സ്തു​ത​വി​രു​ദ്ധ പ്ര​ചാ​ര​ണം അ​ൽ​പ​ത്ത​ര​മാ​ണെ​ന്നും, കു​ഞ്ഞി​പ്പ​ള്ളി പ​രി​പാ​ല​ന ക​മ്മി​റ്റി വ​ഖ​ഫ് ബോ​ർ​ഡ് നേ​രി​ട്ട് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ട​ൻ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ഹ​ൽ സം​ര​ക്ഷ​ണ സ​മി​തി. യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ സാ​ലിം പു​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഫീ​ഖ് അ​ഴി​യൂ​ർ, അ​ബ്ദു​ള്ള എ​രി​ക്കി​ൽ, അ​ലി എ​രി​ക്കി​ൽ, സ​യ്യി​ദ് അ​ബ്ദു​ർ റ​ഹ്മാ​ൻ ജി​ഫ്‍രി, വി.​പി. സ​വാ​ദ്, എ.​കെ. ഹ​നീ​ഫ, എ.​കെ. സൈ​നു​ദ്ദീ​ൻ, കെ.​പി. ഹു​സ്സൈ​ൻ, എം. ​സാ​ഹി​ർ, പി. ​സ​ലീം പി, ​ന​ദീ​ർ എ​രി​ക്കി​ൽ, ടി.​പി. സ​നൂ​ജ്, സാ​ഹി​ർ പു​ന​ത്തി​ൽ, വി.​പി. ഗ​ഫൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - General Body of the Kunjipally Maintenance Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.