കോഴിക്കോട്: വരുംതലമുറയെ പരിഗണിക്കാതെ മനുഷ്യജീവിതം എളുപ്പമാകില്ലെന്നും പരിസ്ഥിതിയെ ഉപയോഗിക്കുന്നതിൽ സുസ്ഥിരമായ നയങ്ങൾ മുഖവിലക്കെടുക്കണമെന്നും ബ്രദർനാറ്റ് ഇക്കോ സമ്മിറ്റ് അഭിപ്രായപ്പെട്ടു. എല്ലാ വിശ്വാസങ്ങളും പരിസ്ഥിതിയെ സംരക്ഷിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്. പരിസ്ഥിതിയും വിശ്വാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി കാമ്പയിനുകൾ ഏറെ പ്രസക്തമാണ്.
വിഭവങ്ങൾ ഉപയോഗിക്കുന്നതിൽ സാമൂഹിക നീതി പുലർത്താനും വിശ്വസ്തത കാത്തുസൂക്ഷിക്കാനും ഭരണാധികാരികൾ തയാറാവണമെന്നും അൽ മീസാൻ ഇക്കോ സമ്മിറ്റ് ആവശ്യപ്പെട്ടു.
പരിസ്ഥിതി സെമിനാറിന്റെ ഉദ്ഘാടനം കെ.ജെ.യു ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി നിർവഹിച്ചു. ബ്രിട്ടനിലെ ഇസ്ലാമിക് ഫൗണ്ടേഷൻ ഫോർ ഇക്കോളജി ആൻഡ് എൻവയൺമെന്റൽ സയൻസ് ഡയറക്ടർ കംറാൻ ഷെസാദ് മുഖ്യാതിഥിയായി. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സഹൽ മുട്ടിൽ അധ്യക്ഷത വഹിച്ചു.
ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗം ഫെയ്ത് ഫോർ എർത്ത് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ അൽ മീസാൻ പുസ്തകത്തിന്റെ മലയാള വിവർത്തനം ‘ഭൂമിക്കുവേണ്ടി; ഇസ്ലാമിക ഉടമ്പടി’ എന്ന തലക്കെട്ടിലുള്ള കവർ പ്രകാശനം നിർവഹിച്ചു. ഇസ്ലാമിക തത്ത്വസംഹിതകളും പരിസ്ഥിതി ശാസ്ത്രവും സമന്വയിപ്പിച്ചുള്ള പ്രബന്ധാവതരണങ്ങളും യൂത്ത് ഫോർ എർത്ത് എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടന്നു.
ഐ.എസ്.എം ജന. സെക്രട്ടറി ഡോ. അൻവർ സാദത്ത്, കെ.എൻ.എം സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഒ.കെ. ഫാരിസ്, ഡോ. ജാബിർ അമാനി, ഡോ. പി.കെ. ശബീബ്, ഡോ. റിജൂൽ ഷാനിസ്, അഡ്വ. മുഹമ്മദ് ഹനീഫ്, ശരീഫ് കോട്ടക്കൽ, യൂനുസ് നരിക്കുനി, ഡോ. സുഫിയാൻ അബ്ദുൽ സത്താർ, സിദ്ദീഖ് തിരുവണ്ണൂർ, ജാഫറലി പാറക്കൽ, ജിസാർ ഇട്ടോളി, മുഹമ്മദ് മിറാഷ്, നസീം മടവൂർ, റിഹാസ് പുലാമന്തോൾ, ഫാദിൽ പന്നിയങ്കര, പാത്തേയക്കുട്ടി ടീച്ചർ, നദ നസ്റിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.