പി.പി. കരീമിന് 'ബാഡ്ജ് ഓഫ് ഓണർ'

കൊടുവള്ളി: മികച്ച പ്രകടനം കാഴ്ചവെക്കുന്ന പൊലീസിലെ ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് നൽകുന്ന 'ബാഡ്ജ് ഓഫ് ഓണർ' പുരസ്‌കാരം കൊടുവള്ളി പാലക്കുറ്റി സ്വദേശി വി.പി. കരീമിന്​ ലഭിച്ചു. ശാസ്ത്രീയ തെളിവുകളിലൂടെ നിരവധി കേസുകൾ തെളിയിക്കാൻ കുറ്റാന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചതിന് ഫിംഗർപ്രിൻറ് ഐഡൻറിഫിക്കേഷൻ വിഭാഗത്തിലുള്ള പുരസ്‌കാരമാണ് ഈ വിരലടയാള വിദഗ്ധനെ തേടിയെത്തിയത്. വി.പി. കരീം ഇപ്പോൾ കാസർകോട് ജില്ല ഫിംഗർപ്രിൻറ് ബ്യൂറോ ടെസ്​റ്റർ ഇൻസ്‌പെക്ടറായി ജോലി ചെയ്തുവരുകയാണ്. 2007 ലാണ്

ഫിംഗർപ്രിൻറ് സെർച്ചറായി ജോലിയിൽ പ്രവേശിക്കുന്നത്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും ക്രിമിനോളജി ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടിയ ഇദ്ദേഹം നേരത്തേ കോഴിക്കോട് സിറ്റി പൊലീസിൽ ഫിംഗർപ്രിൻറ് എക്സ്പേർട്ടായി സേവനം നടത്തിയപ്പോൾ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ പുരസ്‌കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. 2010ൽ ന്യൂഡൽഹിയിൽ നടന്ന അഖിലേന്ത്യ ഫിംഗർപ്രിൻറ് എക്സ്പേർട്ട് പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം റാങ്ക് നേടി മികച്ച വിജയം കരസ്ഥമാക്കി. പ്രമാദമായ നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതിന് സംസ്ഥാന പൊലീസ് മേധാവിയുടെയും ജില്ലാ പോലീസ് മേധാവിയുടേതുമടക്കം നാൽപതോളം ഗുഡ് സർവിസ് എൻറിയും കാഷ് അവാർഡും ലഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.