കൊടുവള്ളി: ബഷീർ ദിനത്തിൽ കൊടുവള്ളി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി അരങ്ങിൽ തീർത്ത ‘സുൽത്താന്റെ കഥാലോകം’ നാടക പ്രേക്ഷകർക്ക് പുതുമയാർന്ന അനുഭവമായി. എളേറ്റിൽ ജി.എം.യു.പി സ്കൂളിൽ അധ്യാപകർതന്നെ സംവിധാനവും അഭിനയവും ഒരുക്കി രംഗത്ത് അവതരിപ്പിച്ച നാടകമാണ് പ്രമേയ വൈവിധ്യം കൊണ്ടും അവതരണ രീതികൊണ്ടും ആസ്വാദകരുടെ മനം കവർന്നത്. ബഷീറിന്റെ കഥയിലെ പ്രധാന കഥാപാത്രങ്ങൾ തങ്ങൾക്ക് ജീവനേകിയ കഥയുടെ സുൽത്താനെ കാണാൻ വരുന്നതാണ് നാടകത്തെ വേറിട്ടുനിർത്തിയത്.
കൊടുവള്ളി ഉപജില്ല വിദ്യാരംഗം കോഓഡിനേറ്ററും മികച്ച വിദ്യാരംഗം കൺവീനർക്കുള്ള സംസ്ഥാന അവാർഡ് ജേതാവും നാടക പ്രവർത്തകനുമായ വിനോദ് പാലങ്ങാടാണ് നാടകം സംവിധാനം ചെയ്തത്. അധ്യാപകരായ എം. താജുദ്ദീൻ, കെ.എം. ബിനീഷ്കുമാർ, പി. യോഗേഷ്, മിഥുൻ ഗോപി, ടി.ഡി. ഫസൽ, പി.എസ്. സായി കിരൺ, ആർ.എസ്. സരിത, വി. ദിജി, കെ. ബിജില, ജെ. രേവതി, ജ്യോതി ജി. നായർ, പി.പി. സുപ്രീന എന്നിവരാണ് കഥാപാത്രങ്ങൾക്ക് ജീവനേകയത്. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള അധ്യാപകരാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.