കൊയിലാണ്ടി: പോയകാലത്ത് ദൃശ്യപ്പൊലിമ സമ്മാനിച്ച തിയറ്റർ ഓർമയിലേക്ക്. നഗരത്തിൽ 1981ൽ സ്ഥാപിച്ച കൃഷ്ണ തിയറ്ററാണ് പൊളിച്ചുനീക്കുന്നത്. ആദ്യത്തെ ടാക്കീസുകളായ വിക്ടറിയും ചിത്രയും ഏറെ മുമ്പേ പൊളിച്ചുനീക്കിയിരുന്നു. പ്രദേശത്തുകാരുടെ സിനിമ തിയറ്റർ എന്ന സ്വപ്നം സാക്ഷാത്കരിച്ചത് കൃഷ്ണ തിയറ്ററിലൂടെയാണ്. മലയാള സിനിമയിലെ പ്രശസ്തരായ എം.ജി. സോമനും ഷീലയും ഉദ്ഘാടനത്തിനെത്തി.
ഒപ്പം ജനസഞ്ചയവും. ഐ.വി. ശശിയുടെ വിഖ്യാത ചിത്രം ‘അങ്ങാടി’ ആദ്യമായി ഇവിടത്തെ സ്ക്രീനിൽ ചലിച്ചു. മലയാളത്തിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈഡിയർ കുട്ടിച്ചാത്തനും’ 70 എം.എം ചിത്രമായ ‘പടയോട്ട’വും കൃഷ്ണയിലെ വെള്ളിത്തിരയിൽ നാട്ടുകാർ കണ്ടു. പ്രശസ്തമായ ഹിന്ദി, തമിഴ് ചിത്രങ്ങളും പ്രദർശിപ്പിക്കപ്പെട്ടു. കുറച്ചു കാലമായി അടഞ്ഞുകിടക്കുകയായിരുന്നു. ഇനി ഇവിടെ മൾട്ടി കോംപ്ലക്സും മർട്ടി തിയറ്ററും ഉയരും. ഒരു കാലത്തെ സിനിമ ആസ്വാദന കേന്ദ്രം ഇനി സ്ക്രീൻ ഔട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.