സമ്പൂർണ ഡിജിറ്റൽ സാക്ഷര നഗരമായി കോഴിക്കോട്

കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ൻ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ ന​ഗ​ര​മാ​യി. ന​ഗ​ര​ത്തി​ലെ 75 വാ​ർ​ഡു​ക​ളും സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത കൈ​വ​രി​ച്ച​താ​യി മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്, ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സ​ഫ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും സ​ർ​വേ ന​ട​ത്തി 30,203 പ​ഠി​താ​ക്ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് 5388 വ​ള​ന്റി​യ​ർ​മാ​രാ​ണ് സാ​ക്ഷ​ര​ത ന​ൽ​കി​യ​ത്. ഇ​നി​യും ക​ണ്ടെ​ത്താ​ത്ത​വ​ർ​ക്കും മ​റ്റു​മാ​യി തു​ട​ർ​പ്ര​വ​ർ​ത്ത​നം വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. മു​തി​ർ​ന്ന പൗ​ര​ന്മാ​രെ സ്മാ​ർ​ട്ട് ഫോ​ൺ വ​ഴി സെ​ൽ​ഫി​യെ​ടു​ക്കാ​നും ഉ​റ്റ​വ​ർ​ക്ക് വി​ഡി​യോ കാ​ൾ ചെ​യ്യാ​നും നി​കു​തി​യ​ട​ക്കാ​നു​മെ​ല്ലാം ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പ​ഠി​പ്പി​ക്കാ​നാ​യെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.

2024 ആ​ഗ​സ്റ്റി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. എ​ര​ഞ്ഞി​പ്പാ​ലം വാ​ർ​ഡി​ൽ സി.​ഡി.​എ കോ​ള​നി​യി​ൽ ആ​ഗ​സ്റ്റ് 24ന് ​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​ദ്ധ​തി​യു​ടെ കോ​ർ​പ​റേ​ഷ​ൻ​ത​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​ർ​ക്കും കു​ടും​ബ​ശ്രീ എ.​ഡി.​എ​സ്, സി.​ഡി.​എ​സ് അം​ഗ​ങ്ങ​ൾ​ക്കും വാ​ർ​ഡ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കി. സ​ർ​വേ പ്ര​വ​ർ​ത്ത​നം ന​ട​ത്തി പ​ഠി​താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ​ർ​ക്ക് ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത ക്ലാ​സ് ന​ൽ​കു​ന്ന​തി​നും വാ​ർ​ഡ് ത​ല​ത്തി​ൽ കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ത്താ​യി​രു​ന്നു ​പ്ര​വ​ർ​ത്ത​നം. സ്മാ​ർ​ട്ട് ഫോ​ണി​ൽ വ​ള​ന്റി​യ​ർ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​നും ആ​പ് വ​ഴി സ​ർ​വേ ചെ​യ്യു​ന്ന​തും പ​ഠി​താ​ക്ക​ൾ​ക്ക് ക്ലാ​സ് എ​ടു​ക്കു​ന്ന​തി​നും ട്രെ​യി​നി​ങ് വാ​ല്വേ​ഷ​ൻ നി​ർ​വ​ഹി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി.

സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സെ​പ്റ്റം​ബ​റി​ലാ​ണ് ന​ട​ത്തി​യ​ത്. എ​സ്.​കെ. പൊ​റ്റെ​ക്കാ​ട്ട് ഹാ​ൾ, ചെ​റു​വ​ണ്ണൂ​ർ ക​മ്യൂ​ണി​റ്റി ഹാ​ൾ, ടൗ​ൺ ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി വ​ള​ന്റി​യ​ർ​മാ​ർ​ക്കാ​യി ശി​ല്പ​ശാ​ല ന​ട​ത്തി. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ 21ന് ​എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ഡി​ജി അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. പ​ഠി​താ​ക്ക​ൾ​ക്ക് മൂ​ന്നു മൊ​ഡ്യൂ​ളു​ക​ളാ​യി ക്ലാ​സു​ക​ൾ ന​ൽ​കി. കേ​ന്ദ്ര​ത്തി​ലേ​ക്ക് പ​ഠി​താ​ക്ക​ളെ എ​ത്തി​ച്ചും അ​വി​ടെ വ​രാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് വാ​ർ​ഡി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ കേ​ന്ദ്ര​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലും ക്ലാ​സ് ന​ൽ​കി​യു​മാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ചെ​ല​വൂ​ർ വാ​ർ​ഡ് കോ​ർ​പ​റേ​ഷ​നി​ലെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത വാ​ർ​ഡാ​യി​രു​ന്നു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഡോ. ​എ​സ്. ജ​യ​ശ്രീ, പി.​സി. രാ​ജ​ൻ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Kozhikode as a fully digital literate city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.