കുറ്റ്യാടി: കണക്ഷൻ ലഭിക്കും മുമ്പേ വീട്ടുകാർക്ക് വെള്ളക്കരമടക്കാൻ ബില്ല് നൽകി കാര്യക്ഷമത തെളിയിച്ചിരിക്കുകയാണ് വാട്ടർ അതോറിറ്റി. കായക്കൊടി അങ്ങാടിക്കു സമീപം രണ്ടു വീട്ടുകാർക്കാണ് വെള്ളമെത്തും മുമ്പേ ചാർജടക്കാൻ ബില്ല് നൽകിയിരിക്കുന്നത്.
എ.പി. കുഞ്ഞമ്മദ്കുട്ടി, സഹോദരൻ എ.പി. അബ്ദുൽ കരീം എന്നിവർക്കാണ് ‘മീറ്റർ റീഡ് ചെയ്ത്’ ബില്ല് നൽകിയത്. ഇരുവർക്കും 672 രൂപയാണ് ബിൽ തുക. മീറ്റർ വാടക 80 രൂപ, ഇൻസ്പെക്ഷൻ ചാർജ് 16 രൂപ, ദ്വൈമാസ ചാർജ് 576 രൂപ, അഡീഷനൽ തുക 98 രൂപ എന്നിങ്ങനെയാണ് തുക അടക്കേണ്ടത്. റോഡ് നിർമാണം കാരണം ഇവരടക്കം നാലു പേർക്ക് കണക്ഷൻ കിട്ടിയിട്ടില്ല. ബില്ല് കണ്ട് അന്തംവിട്ടിരിക്കുകയാണ് വീട്ടുകാർ. ടാപ്പും മീറ്ററും സ്ഥാപിച്ചിട്ട് ഒരു വർഷത്തോളമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.