മാവൂർ: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കവിയുന്നു. പുഴകളിൽ ഒഴുക്ക് ശക്തമായതോടെ മാവൂരിലെയും പരിസരത്തെയും തീരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. മാവൂർ പൈപ്പ് ലൈൻ റോഡ്, പൈപ്പ് ലൈൻ-കച്ചേരിക്കുന്ന് റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. മാവൂർ പൈപ്പ് ലൈൻ റോഡ്, പൈപ്പ് ലൈൻ-കച്ചേരിക്കുന്ന് റോഡ്, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലൂർ -സങ്കേതം റോഡ് എന്നിവ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലായി.
രണ്ടാഴ്ച മുമ്പ് ഈ റോഡുകൾ വെള്ളത്തിനടിയിലായിരുന്നു. മാവൂർ ഗ്രാമപഞ്ചായത്ത് 14ാം വാർഡിലെ കച്ചേരിക്കുന്നിൽ വീടുകളും ഭീഷിണിയിലായി. കച്ചേരിക്കുന്ന് അബ്ദുൽ ലത്തീഫ്, പുലിയപ്രം സത്യൻ എന്നിവരുടെ വീടുകളിൽ ഏതുനിമിഷവും വെള്ളം കയറുമെന്ന സ്ഥിതിയിലാണ്. ചാലിയാറിൽ ജലനിരപ്പ് ഉയരുകയും പുഴയിൽ കുത്തൊഴുക്ക് ശക്തമാവുകയും ചെയ്തതോടെ ഊർക്കടവ് റെഗുലേറ്ററിന്റെ മുഴുവൻ ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. വയലുകളിൽ വെള്ളം കയറുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.