നാദാപുരം: വിലങ്ങാട് പാനോത്ത് കടുവയെ കണ്ടെന്ന വാർത്തയെത്തുടർന്ന് വനംവകുപ്പ് പ്രദേശത്ത് പരിശോധന തുടങ്ങി.പേര്യ റിസർവ് വനമേഖലയോട് ചേർന്നാണ് ചൊവ്വാഴ്ച രാത്രി സമീപവാസി കടുവയെ കണ്ടതായി അറിയിച്ചത്. കാട്ടാടിന് പിറകെ (കേഴ) കടുവ ഓടുന്നത് കണ്ടതായാണ് ഇയാൾ നൽകിയ വിവരം.
വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ആർ.ആർ.ടി സംഘം സ്ഥലത്ത് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കടുവയുടേതെന്ന് സ്ഥിരീകരിക്കാവുന്ന ലക്ഷണമൊന്നും കണ്ടെത്തിയില്ലെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസർ അറിയിച്ചു. എങ്കിലും നാട്ടുകാരുടെ ആശങ്ക തീർക്കാൻ തുടർ നടപടികൾ സ്വീകരിക്കുമെന്നും സ്ഥലത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് രണ്ടുപേരും കടുവയെ കണ്ടതായി പറയപ്പെടുന്നു. ഒരാഴ്ച മുമ്പും പ്രദേശത്ത് വനത്തോടുചേർന്ന സ്ഥലത്ത് കാട്ടിക്ക് പിന്നാലെ കടുവ ഓടുന്നത് കണ്ടതായി വനവാസികൾ നാട്ടുകാരെ വിവരമറിയിച്ചിരുന്നു. ഇണചേരുന്ന സമയമായതിനാൽ കടുവ സാന്നിധ്യം തള്ളിക്കളയാൻ കഴിയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.