കുറ്റ്യാടി: നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ വേളം പഞ്ചായത്തിലെ മണിമലയിൽ കുറ്റ്യാടി നാളികേര പാർക്ക് യാഥാർഥ്യമാവുന്നു. ലോക നാളികേരാധിഷ്ഠിത ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ച് കുറ്റ്യാടി തേങ്ങക്ക് ഡിമാൻഡ് വർധിപ്പിക്കുകയാണ് പാർക്ക് തുടങ്ങുന്നതിന്റെ ലക്ഷ്യം.
ഇപ്പോൾ ടൺകണക്കിന് പച്ചത്തേങ്ങയാണ് ദിവസവും അയൽ സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നത്. 115.13 ഏക്കർ സ്ഥലത്ത് വ്യവസായ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന പാർക്കിന്റെ ശിലാസ്ഥാപനം 17ന് വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും.
ഗേറ്റ്, സുരക്ഷ ക്യാബിൻ, അനുബന്ധ പ്രവൃത്തികൾ എന്നിവക്ക് 7.53 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒരുവർഷം കൊണ്ട് പൂർത്തിയാവുമെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി പി. രാജീവ് നിയമസഭയിൽ അറിയിച്ചു. പാർക്കിന്റെ ഭൂമി വികസിപ്പിക്കുന്നതിനെപ്പറ്റി പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സ്ഥലത്തെ പാഴ്മരങ്ങൾ വെട്ടിത്തെളിക്കുകയും ടോപ്പോഗ്രഫിക്കൽ സർവേ പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.