ദേശീയപാത വികസനം: കനത്ത മഴയിൽ മണ്ണും ചെളിയും സമീപത്തെ വീടുകളിലേക്ക്

ദേശീയപാത വികസനം: കനത്ത മഴയിൽ മണ്ണും ചെളിയും സമീപത്തെ വീടുകളിലേക്ക്

രാമനാട്ടുകര: അശാസ്ത്രീയമായ ദേശീയപാത വികസന പ്രവൃത്തി മൂലം പരിസരവാസികൾ ദുരിതത്തിൽ. വ്യാഴാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയത്‍ലാണ് മണ്ണും വെള്ളവും പരിസരത്തെ വീട്ടിലേക്ക് ഒലിച്ചിറങ്ങിയത്.

രാമനാട്ടുകര വെങ്ങളം ബൈപ്പാസിൽ കടവ് റിസോർട്ടിന് സമീപമുള്ള വീട്ടിലേക്കാണ് ചളി ഒഴുകിയെത്തിയത്.  ഗേറ്റിന്റെ പകുതിയും ചെളിയിൽ പുതഞ്ഞ അവസ്ഥയിലാണ്.  പുറത്തിറങ്ങാൻ പോലും സാധിക്കാതെ വിഷമിക്കുകയാണ് വീട്ടുകാർ. 

വിഷയം നേരത്തെ തന്നെ ജോലി തൊഴിലാളികളോട് സൂചിപ്പിക്കാറുണ്ടെങ്കിലും യാ​തൊരു മുൻകരുതലും അവർ സ്വീകരിക്കുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. ഈ ഭാഗത്ത് കരാറുകാർ കൃത്യമായി പ്രവൃത്തി നടത്താത്തതാണ് പ്രശ്നത്തിനിടയാക്കിയത്. 

Tags:    
News Summary - National Highway work: mud into nearby houses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.