എകരൂല്‍: വ്യത്യസ്തമായ പിറന്നാള്‍ ആഘോഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പിറന്നാളിന് കേക്ക് മുറിക്കുന്നതില്‍ എന്ത് പുതുമയാണുള്ളത്. എന്നാല്‍ കേക്കിനു പകരം പ്ലാവിന്‍ തൈ നട്ട് പിറന്നാള്‍ ആഘോഷം വ്യത്യസ്തമാക്കിയിരിക്കുകയാണ് ഒരു വയസുകാരി ആലിന്‍ മറിയം.
ഉണ്ണികുളം കപ്പുറം കണ്ണാറകോരപ്പില്‍ നൗഫലിന്റെയും നുബ് ലയുടെയും മകളാണ് ഈ മിടുക്കി. ആലിന്‍ മറിയത്തിന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ കൃഷിയെ ഏറെ സ്നേഹിക്കുന്ന പിതാവ് തന്നെയാണ് വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി പ്ലാവിന്‍ തൈ വാങ്ങിക്കൊണ്ടു വന്ന്‍ മകള്‍ക്ക് സമ്മാനിച്ചത്. സഹോദരി ഐസ ആയിഷക്കൊപ്പം മാതാപിതാക്കളുടെ സഹായത്തോടെയാണ് കുഞ്ഞു ആലിന്‍ തന്റെ കുഞ്ഞിക്കൈ കൊണ്ട് പ്ലാവിന്‍ തൈ നട്ടത്.
മരം നടലിന്റെ പ്രാധാന്യത്തെ പറ്റിയൊന്നും ആലിന്‍ മോള്‍ക്ക് അറിയില്ല. എന്നാല്‍ മരം ഒരു വരം തന്നെയാണെന്ന് കുഞ്ഞിന് തോന്നാറുണ്ട്. അതിനാല്‍ തന്നെയാവണം വീടിന്റെ അകത്തിരിക്കുന്നതിനേക്കാള്‍ ഏറെ പുറത്തിരിക്കാനാണ് ഈ ഒരു വയസുകാരി ഇഷ്ടപ്പെടുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.