പ​ന്തീ​രാ​ങ്കാ​വ് കൈ​മ്പാ​ല​ത്ത് വീ​ണ ത​ണ​ൽ മ​ര​ത്തി​ന്റെ ക​ഷ്ണ​ങ്ങ​ൾ റോ​ഡി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്നു

വീ​ണ ത​ണ​ൽ മ​രം യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി; ആ​ര് മു​റി​ച്ചു​മാ​റ്റും ഈ ​അ​പ​ക​ടക്കെണി

പ​ന്തീ​രാ​ങ്കാ​വ്: ഓ​ട്ടോ​ക്ക് മു​ക​ളി​ലേ​ക്ക് വീ​ണ​തി​നെ​തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മു​റി​ച്ചു​മാ​റ്റി​യ ത​ണ​ൽ മ​ര​ത്തി​ന്റെ മ​ര​ട് ഭാ​ഗം യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ. പ​ന്തീ​രാ​ങ്കാ​വ് കൈ​മ്പാ​ല​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ക​ന​ത്ത മ​ഴ​യി​ൽ ക​ട​പു​ഴ​കി വീ​ണ ത​ണ​ൽ മ​ര​ത്തി​ന്റെ വ​ണ്ണം കൂ​ടി​യ ഭാ​ഗ​മാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ന്ന​ത്.

ഈ ​മാ​സം 12ന് ​രാ​ത്രി​യാ​ണ് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യു​ടെ ഓ​ട്ടോ​യു​ടെ മു​ക​ളി​ലേ​ക്ക് മ​രം വീ​ണ​ത്. തി​ര​ക്ക് കു​റ​വു​ള്ള സ​മ​യ​മാ​യ​തി​നാ​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടാ​തെ ര​ക്ഷ​പ്പെ​ടാ​നാ​യി. അ​ഗ്നി​ര​ക്ഷാ​സേ​ന​യും താ​ലൂ​ക്ക് ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​മ​ട​ക്ക​മു​ള്ള​വ​ർ ഏ​റെ സ​മ​യ​മെ​ടു​ത്താ​ണ് ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്കി​യ​ത്. അ​ന്ന് മു​റി​ച്ച് മാ​റ്റി​യ മ​ര​ത്തി​ന്റെ വ​ണ്ണം കൂ​ടി​യ മ​ര​ട് ഭാ​ഗം ഇ​പ്പോ​ഴും റോ​ഡി​ലേ​ക്ക് ക​യ​റി​യ രീ​തി​യി​ലാ​ണ്. ഇ​രു​ഭാ​ഗ​ത്ത് നി​ന്നും ഒ​രേ​സ​മ​യം വാ​ഹ​ന​ങ്ങ​ളെ​ത്തി​യാ​ൽ മ​ര​ത്തി​ലോ വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ലോ കൂ​ട്ടി​യി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തി​ൽ മ​ര​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - Fallen shade tree is a threat to travelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.