പന്തീരാങ്കാവ്: ബസിനകത്ത് സൂക്ഷിച്ച ടയർ ഉരുട്ടിയിറക്കവേ സ്കൂട്ടർ യാത്രികന് മേൽ പതിച്ച് പരിക്കേറ്റ സംഭവത്തിൽ 37.5 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരമായി നൽകാൻ ഉത്തരവ്. 2018 സെപ്റ്റംബർ 13 ന് സംഭവിച്ച അപകടവുമായി ബന്ധപ്പെട്ട കേസിൽ മഞ്ചേരി സബ് ജഡ്ജ് അരുൺ ബെച്ചുവിന്റേതാണ് ഉത്തരവ്.
കോഴിക്കോട് ഒളവണ്ണ സ്വദേശി കൈതവളപ്പിൽ ബഷീറിനാണ് അപകടംസംഭവിച്ചത്. രാമനാട്ടുകര ഭാഗത്ത് നിന്നും പുളിക്കലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യവേ ദേശീയ പാതയിൽ പെരിയമ്പലത്ത് വെച്ചാണ് അപകടം. കൊണ്ടോട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബസിന്റെ ഉടമസ്ഥനും കണ്ടക്ടറും ചേർന്നാണ് നഷ്ടപരിഹാര തുക നൽകേണ്ടത്. ഹരജിക്കാർക്ക് വേണ്ടി അഡ്വ. എം. ഷാനിഫ്, അഡ്വ. ഇസ്മയിൽ ആരിഫ് ചിറ്റങ്ങാടൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.