കൊ​യി​ലാ​ണ്ടി കൊ​ല്ലം ഭാ​ഗ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട പ​ച്ച​ത്തി​ര​മാ​ല

നീലാകാശം, പച്ചക്കടൽ; കൗതുകമായി കടൽവെള്ളത്തിന്‍റെ നിറംമാറ്റം

പ​യ്യോ​ളി/ കൊ​യി​ലാ​ണ്ടി: തി​ര​മാ​ല​യോ​ടൊപ്പം ക​ട​ൽ​വെ​ള്ള​ത്തി​ന് പ​ച്ച നി​റം ക​ല​ർ​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ശ​ങ്ക​യും കൗ​തു​ക​വു​മു​ണ​ർ​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് പ​യ്യോ​ളി, കൊ​ളാ​വി​പ്പാ​ലം, കൊ​യി​ലാ​ണ്ടി ഭാ​ഗ​ങ്ങ​ളി​ല്‍ പ​ച്ച​നി​റ​ത്തി​ൽ വെ​ള്ളം കാ​ണ​പ്പെ​ട്ട​ത്. ചെ​റി​യ നി​റം മാ​റ്റം ഉ​ണ്ടാ​വാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ര ക​ടും നി​റ​ത്തി​ല്‍ കാ​ണു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്നാ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ്ര​ദേ​ശ​ത്ത് ക​ട​ലി‍ന്‍റെ നി​റം​മാ​റ്റം കാ​ണാ​ന്‍ എ​ത്തി​യ​ത്. നി​റം​മാ​റ്റ​ത്തി​ന്​ കാ​ര​ണം തേ​ടി​യു​ള്ള നാ​ട്ടു​കാ​രു​ടെ ച​ർ​ച്ച​യി​ൽ കാ​ലാ​വ​സ​​ഥ വ്യ​തി​യാ​നം, ക​ട​ലി​ലെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ലെ മാ​റ്റം, ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ഉ​ണ്ടാ​യ ഭൂ​ക​മ്പം എ​ന്നി​വ​യെ​ല്ലാം നി​റം​പി​ടി​പ്പി​ച്ച വി​ഷ​യ​ങ്ങ​ളാ​യി. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് കൊ​യി​ലാ​ണ്ടി തീ​ര​ത്തി​ന​ടു​ത്ത് തി​മിം​ഗി​ലം എ​ത്തി​യ​തും വെ​ള്ള​ത്തി​‍െൻറ നി​റം മാ​റ്റ​ത്തി​നൊ​പ്പം ച​ര്‍ച്ച​യാ​വു​ന്നു​ണ്ട്.

ക​ട​ൽ​വെ​ള്ള​ത്തി​ന്​ ചി​ല​പ്പോ​ഴൊ​ക്കെ പ​ല വ​ർ​ണ​ങ്ങ​ൾ വ​ന്നു​ചേ​രാ​റു​ണ്ട്. ചു​വ​ന്ന നി​റ​മാ​ർ​ന്ന 'റെ​ഡ് ടൈ​ലും' ഇ​രു​ണ്ട ത​വി​ട്ടു​നി​റ​വും ക​ട​ലി​ൽ പ​ല​പ്പോ​ഴും കാ​ണാ​റു​ണ്ടെ​ന്ന് മ​ത്സ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​സ​ർ കാ​പ്പാ​ട് പ​റ​ഞ്ഞു. മ​നു​ഷ്യ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്താ​ലും കാ​ല​വ​ർ​ഷ​ത്തി​െൻറ ഫ​ല​മാ​യും ക​ട​ലി​ൽ എ​ത്തു​ന്ന പോ​ഷ​ക​ധാ​തു​ക്ക​ളു​ടെ വ​ർ​ധ​ന നി​റം​മാ​റ്റ​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Tags:    
News Summary - The green color in the sea water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.