പയ്യോളി: ഇരതേടുന്ന വെപ്രാളത്തിനിടയിൽ തലയിൽ അബദ്ധത്തിൽ ടിൻ ബോട്ടിൽ കുടുങ്ങി പ്രാണരക്ഷാർഥം പിടഞ്ഞ ഉടുമ്പിന് വനിതകൾ രക്ഷകരായി. മണിയൂർ ഗ്രാമപഞ്ചായത്തിലെ മന്തരത്തൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഹരിതകർമസേനാംഗമായ വി.എം. സൗമ്യയും കൂടക്കണ്ടി മീത്തൽ ജാനുവുമാണ് ഉടുമ്പിന്റെ തലയിൽ കുടുങ്ങിയ പാത്രം എടുത്തുമാറ്റി രക്ഷപ്പെടുത്തിയത്. ‘നിനക്ക് രക്ഷപ്പെടണ്ടെ ഉടുമ്പേ’ എന്ന് ചോദിച്ച് ഇരുവരും ഉടുമ്പിനെ പിടിച്ചുവെച്ച് ഏറെ സാഹസികമായി പാത്രം ഊരിയെടുക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
വിഷയം ശ്രദ്ധയിൽപ്പെട്ട മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫിന്റെ നേതൃത്വത്തിൽ സൗമ്യയെയും ജാനുവിനെയും പൊന്നാടയണിച്ച് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.