സന യാസിർ

സന യാസിറിന് ഉജ്ജ്വല ബാല്യ പുരസ്കാരം

പ​യ്യോ​ളി: അ​ധ്യാ​പ​ക​ർ​ക്ക് ക്ലാ​സെ​ടു​ത്ത് തു​ട​ങ്ങി​യ പ​യ്യോ​ളി സ്വ​ദേ​ശി​നി​യാ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി സ​ന യാ​സി​റി​ന് ഉ​ജ്ജ്വ​ല ബാ​ല്യം പു​ര​സ്‌​കാ​രം. 2023 സെ​പ്റ്റം​ബ​ർ അ​ഞ്ചി​ലെ അ​ധ്യാ​പ​ക ദി​ന​ത്തി​ൽ പ​യ്യോ​ളി ഗ​വ. ഹൈ​സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന സ​ന അ​ധ്യാ​പ​ക​ർ​ക്കാ​യി ക്ലാ​സ് എ​ടു​ത്ത​പ്പോ​ഴാ​ണ് ഏ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത്.

തു​ട​ർ​ന്ന് ‘എ​വാ​ൻ​സോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഏ​വി​യേ​ഷ​ൻ ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ്’ സ്ഥാ​പ​ന​ത്തി​ൽ ഏ​വി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദി​വ​സ​വും ര​ണ്ട് ബാ​ച്ചു​ക​ളി​ലാ​യി ഇ​പ്പോ​ൾ ഇം​ഗ്ലീ​ഷ് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട് ഈ ​മി​ടു​മി​ടു​ക്കി. കൂ​ടാ​തെ 14ാമ​ത്തെ വ​യ​സ്സി​ൽ ‘യ​ങ്ങ​സ്റ്റ് കോ​ച്ച് ആ​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ സ്പീ​ക്ക​ർ’ എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

കോ​വി​ഡ്കാ​ല​ത്ത് പു​സ്ത​ക അ​വ​ലോ​ക​ന​ത്തി​നാ​യി തു​ട​ങ്ങി​യ യൂ​ട്യൂ​ബ് ചാ​ന​ൽ മു​ഖേ​ന​യാ​ണ് വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​ശീ​ല​നം, പ​ബ്ലി​ക് സ്പീ​ക്കി​ങ് ട്രെ​യി​ന​ർ എ​ന്നീ മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ന പ്ര​വേ​ശി​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലു​ള്ള സ​ന​യു​ടെ പ്രാ​വീ​ണ്യ​വും ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ, സാ​ഹി​ത്യം തു​ട​ങ്ങി ഏ​ത് വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​ശ​ക​ല​ന​വും ഇ- ​ലേ​ണി​ങ് പ്ലാ​റ്റ്ഫോ​മാ​യ ‘ഉ​ഡ്മി’​യി​ലൂ​ടെ സ​ന​യു​ടെ ശ​ബ്ദം ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഷ​ക​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​നും ശ്രോ​താ​ക്ക​ളെ ല​ഭി​ക്കാ​നും ഇ​ട​യാ​ക്കി. യു.​എ​സ്, യു.​കെ, മെ​ക്സി​ക്കോ, കാ​ന​ഡ, മൊ​റീ​ഷ്യ​സ്, വെ​സ്റ്റ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ര​വ​ധി പേ​ർ​ക്ക് സ​ന ഓ​ൺ​ലൈ​നാ​യി ക്ലാ​സു​ക​ൾ എ​ടു​ത്തി​ട്ടു​ണ്ട്.

തി​രു​വ​ങ്ങൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. പി​താ​വ്: യാ​സി​ർ രാ​രാ​രി. മാ​താ​വ്: ന​സി​രി യാ​സി​ർ. കൊ​ച്ചി​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് സ​ഹ​ൻ സ​ഹോ​ദ​ര​നാ​ണ്. 

Tags:    
News Summary - Ujwala Balyam Award for Sana Yasir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.