പേരാമ്പ്ര: കാവുന്തറയിലെ ചെമ്മലപ്പുറത്ത് പുതിയപറമ്പിൽ സാദസിനെയും ഭാര്യയെയും ഒരുസംഘമാളുകൾ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. പരിക്കേറ്റ സാദസ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞദിവസം അർധരാത്രിയാണ് സംഭവം. ആക്രമണം തടയാനെത്തിയ സാദസിെൻറ ഭാര്യയെ ആക്രമികൾ കാലുകൊണ്ട് തൊഴിച്ചുവീഴ്ത്തി. സാമൂഹികവിരുദ്ധ പ്രവർത്തനം ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് സാദസ് പറഞ്ഞു.
ഈ ഭാഗങ്ങളിൽ വ്യാജ ചാരായവും മയക്കുമരുന്ന് വിതരണവും വ്യാപകമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ദിവസങ്ങൾക്ക് മുമ്പ് സാദസിെൻറ അയൽവാസികൂടിയായ പുതിയപറമ്പിൽ സലീം ആക്രമികളിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. രാത്രിയിൽ പുറത്തിറങ്ങാൻപോലും പ്രദേശവാസികൾ ഭയപ്പെടുകയാണ്.
സ്ത്രീകളെ വലയിൽപെടുത്തി മയക്കുമരുന്ന് ശൃംഖലയും പെൺവാണിഭവും നടക്കുന്നതായി നാട്ടുകാർ പറഞ്ഞു. സ്കൂൾ വിദ്യാർഥികളെയടക്കം മയക്കുമരുന്ന് കാരിയറായി ഉപയോഗപ്പെടുത്തുന്നതായും ആരോപണമുണ്ട്. പൊലീസ് വേണ്ട നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ജനകീയ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.