പേരാമ്പ്ര: കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്ത് കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കാപ്പുമ്മൽതാഴെ വയലിൽ എരഞ്ഞോളി ഗോവിന്ദൻ കൃഷിയിറക്കിയ ചേന, ചേമ്പ്, കൂർക്ക, കപ്പ എന്നിവ പൂർണമായും നശിപ്പിച്ചു.
കോട്ടൂർ പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ഗോവിന്ദൻ പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷിയിറക്കിയത്. പലതവണ ഈ കർഷകന്റെ കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. വരപ്പുറത്ത് കണ്ടി സാവിത്രി അമ്മ, ഉട്ടത്തിൽ ഗോപാലൻ എന്നിവർ കൊല്ലനാരി താഴെ കൃഷിയിറക്കിയ മധുരക്കിഴങ്ങ്, അയന കുടുംബശ്രീയുടെ അവിട്ടം ജെ.എൽ.ജി വെങ്ങിലോട്ട് താഴെ കൃഷിയിറക്കിയ കപ്പയും നശിപ്പിച്ചിട്ടുണ്ട്. കാട്ടുപന്നികളെ നശിപ്പിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് രണ്ടാം വാർഡ് ഗ്രാമസഭയിൽ ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.