കോഴിക്കോട്: 2019ൽ കല്ലുത്താൻകടവ് കോളനിനിവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് നഗരസഭ നിർമിച്ചുനൽകിയ ഫ്ലാറ്റിലെ ദുരവസ്ഥക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. ഫ്ലാറ്റ് നിവാസികളുടെ ദുരവസ്ഥ സംബന്ധിച്ച് ‘പൊട്ടിപ്പൊളിഞ്ഞ് ചോർന്നൊലിച്ച് കല്ലുത്താൻകടവ് ഫ്ലാറ് സമുച്ചയം’ എന്ന തലക്കെട്ടിൽ ‘മാധ്യമം’ ശനിയാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് കമീഷന്റെ ഇടപെടൽ. നഗരസഭ സെക്രട്ടറി 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സൻ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഏഴാം നിലയിലെ മേൽക്കൂര തകർന്ന നിലയിലാണ്. ഇവിടെ താമസിക്കുന്ന പളനിവേലിന്റെ കൊച്ചുമകന്റെ പിറന്നാൾ ദിവസം കുഞ്ഞ് കിടന്ന തൊട്ടിലിന് സമീപം മേൽക്കൂരയുടെ പ്ലാസ്റ്ററിങ് അടർന്നുവീണു. കുഞ്ഞ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഏഴാം നിലയിലെ ഇരുപതോളം ഫ്ലാറ്റുകളുടെ സ്ഥിതി ഇതാണ്. മഴക്കാലത്ത് വെള്ളം ചോർന്നൊലിക്കുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.