ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ചി​ട്ട കോ​ഴി​ക്കോ​ട് ടൗ​ൺ ഹാ​ൾ

പുതുവത്സരം ആഘോഷിക്കാൻ നവീകരിച്ച ടൗൺഹാളും

കോ​ഴി​ക്കോ​ട്: ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ച ടൗ​ൺ​ഹാ​ൾ പു​തു​വ​ത്സ​ര​ത്തി​നു​മു​മ്പ് തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ർ പി.​സി. രാ​ജ​ൻ. ക​സേ​ര, ക​ർ​ട്ട​ൻ തു​ട​ങ്ങി​യ​വ മാ​റ്റി സ്റ്റേ​ജ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നും ഹാ​ൾ പെ​യി​ന്‍റ​ടി​ച്ച് വൃ​ത്തി​യാ​ക്ക​ലും ബാ​ത്റൂം ന​ന്നാ​ക്ക​ലു​മാ​യി​രു​ന്നു ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ക​സേ​ര മാ​റ്റ​ൽ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. ക​സേ​ര​ക​ൾ ഉ​ട​ൻ എ​ത്തു​മെ​ന്നും ഈ ​മാ​സം ത​ന്നെ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കാ​യി ഹാ​ൾ തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​റ​ന്നു​കൊ​ടു​ക്കാ​ൻ വൈ​കു​ന്ന​ത് ക​ലാ​കാ​ര​ന്മാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്. ടൗ​ൺ​ഹാ​ളും ടാ​ഗോ​ർ ഹാ​ളും അ​ട​ച്ച​തോ​ടെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്താ​ൻ മി​ത​മാ​യ നി​ര​ക്കി​ൽ വേ​ദി കി​ട്ടാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ് ക​ലാ​കാ​ര​ൻ​മാ​ർ. ഇ​ത് ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ത​ന്നെ ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്ന് ക​ലാ​കാ​ര​ന്മാ​ർ പ​റ​ഞ്ഞു.

മൂ​ന്നു മാ​സ​ത്തി​ലേ​റെ​യാ​യി ടൗ​ൺ​ഹാ​ൾ അ​ട​ച്ചി​ട്ട്. ടാ​ഗോ​ർ ഹാ​ൾ ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ ക​ലാ​കാ​ര​ന്മാ​ർ 24ന് ​നാ​ലി​ന് ടൗ​ൺ​ഹാ​ളി​ന് മു​ന്നി​ൽ ഒ​ത്തു​കൂ​ടി പാ​ട്ടു​പാ​ടി പ്ര​തി​ഷേ​ധി​ക്കും.

ടൗ​ൺ​ഹാ​ള​ട​ക്കം മാ​നാ​ഞ്ചി​റ​ക്ക് ചു​റ്റു​മു​ള്ള പ്ര​ദേ​ശം പൈ​തൃ​ക വീ​ഥി​യാ​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റി​ൽ നി​ർ​ദേ​ശ​മു​ണ്ട്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ടൗ​ൺ​ഹാ​ള​ട​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ന​വീ​ക​രി​ച്ച് ശു​ചി​യോ​ടെ പ​രി​പാ​ലി​ക്കു​മെ​ന്നാ​ണ് വാ​ഗ്ദാ​നം. ഇ​തി​ന്റെ ഭാ​ഗ​മാ​യി ടൗ​ൺ​ഹാ​ൾ ന​വീ​ക​രി​ക്കാ​ൻ 75 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി കോ​ർ​പ​റേ​ഷ​ൻ ത​യാ​റാ​ക്കി​യി​രു​ന്നു. 1891 ജ​നു​വ​രി 12ന്​​ ​ബ്രി​ട്ടീ​ഷ്​ രാ​ജ്​​ഞി വി​ക്​​ടോ​റി​യ​യു​ടെ ഭ​ര​ണ ജൂ​ബി​ലി ആ​​ഘോ​ഷ ഭാ​ഗ​മാ​യാ​ണ് ടൗ​ൺ​ഹാ​ൾ ഉ​യ​ർ​ന്ന​ത്.

Tags:    
News Summary - renovated Town Hall to celebrate the New Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.