കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിലർ ലോറിയിൽനിന്ന് വലിയ കാപ്സ്യൂൾ ടാങ്കർ വേർപെട്ടത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ദേശീയപാത ബൈപാസിൽ എരഞ്ഞിക്കൽ അമ്പലപ്പടി അണ്ടർപാസിന് സമീപമാണ് കർണാടക രജിസ്ട്രേഷനിലുള്ള ട്രെയിലർ ലോറിയിൽനിന്ന് ടാങ്കർ വേർപെട്ടത്. ആളപായമില്ല. പെട്ടെന്ന് ശ്രദ്ധയിൽപെട്ട് വാഹനം നിർത്തിയതും ടാങ്കറിൽ ഇന്ധനം ഇല്ലാതിരുന്നതുമാണ് രക്ഷയായത്. മംഗളൂരുവിലേക്ക് ഗ്യാസ് എടുക്കാൻ പോവുകയായിരുന്നു ലോറി.
അപകടത്തെ തുടർന്ന് ഈ ഭാഗത്ത് ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. വലിയ ക്രെയിൻ എത്തിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ടാങ്കറും ലോറിയും രാത്രി വൈകി റോഡിൽനിന്ന് മാറ്റിയത്. എലത്തൂർ സ്റ്റേഷനിലെയും കൺട്രോൾ റൂമിലെയും പൊലീസുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.