Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightട്രെയിലറിൽനിന്ന്...

ട്രെയിലറിൽനിന്ന് ടാങ്കർ വേർപെട്ടത് പരിഭ്രാന്തി പരത്തി

text_fields
bookmark_border
ട്രെയിലറിൽനിന്ന് ടാങ്കർ വേർപെട്ടത് പരിഭ്രാന്തി പരത്തി
cancel
camera_alt

ട്രെയിലറിൽനിന്ന് കാപ്സ്യൂൾ ടാങ്കർ ​വേർപെട്ട നിലയിൽ

കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​ല​ർ ലോ​റി​യി​ൽ​നി​ന്ന് വ​ലി​യ കാ​പ്സ്യൂ​ൾ ടാ​ങ്ക​ർ ​വേ​ർ​പെ​ട്ട​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ദേ​ശീ​യ​പാ​ത ബൈ​പാ​സി​ൽ എ​ര​ഞ്ഞി​ക്ക​ൽ അ​മ്പ​ല​പ്പ​ടി അ​ണ്ട​ർ​പാ​സി​ന് സ​മീ​പ​മാ​ണ് ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ട്രെ​യി​ല​ർ ലോ​റി​യി​ൽ​നി​ന്ന് ടാ​ങ്ക​ർ വേ​ർ​പെ​​ട്ട​ത്. ആ​ള​പാ​യ​മി​ല്ല. പെ​ട്ടെ​ന്ന് ശ്ര​ദ്ധ​യി​ൽ​പെ​ട്ട് വാ​ഹ​നം നി​ർ​ത്തി​യ​തും ടാ​ങ്ക​റി​ൽ ഇ​ന്ധ​നം ഇ​ല്ലാ​തി​രു​ന്ന​തു​മാ​ണ് ര​ക്ഷ​യാ​യ​ത്. മം​ഗ​ളൂ​രു​വി​ലേ​ക്ക് ഗ്യാ​സ് എ​ടു​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു ലോ​റി.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്ത് ഏ​റെ​നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. വ​ലി​യ ക്രെ​യി​ൻ എ​ത്തി​ച്ച് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ടാ​ങ്ക​റും ലോ​റി​യും രാ​ത്രി വൈ​കി റോ​ഡി​ൽ​നി​ന്ന് മാ​റ്റി​യ​ത്. എ​ല​ത്തൂ​ർ സ്റ്റേ​ഷ​നി​ലെ​യും ക​ൺ​ട്രോ​ൾ റൂ​മി​ലെ​യും പൊ​ലീ​സു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AccidentTankerKozhikode News
News Summary - tanker got separated from the trailer
Next Story