കോഴിക്കോട്: കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ മൂന്നുദിവസമായി സ്വകാര്യ ബസ് ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചു. പ്രൈവറ്റ് ബസ് അസോസിയേഷൻ പ്രതിനിധികളും ബസ് തൊഴിലാളി യൂനിയൻ പ്രതിനിധികളും അത്തോളി സി.ഐയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
ബുധനാഴ്ച വൈകുന്നേരം ഉള്ള്യേരിയിൽ ബസ് ജീവനക്കാരെ മർദ്ദിച്ചു എന്നാരോപിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്.കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ നിരന്തരം മിന്നൽ പണിമുടക്ക് സ്ഥിരമായതിനെ തുടർന്ന് പോലീസും ഗതാഗത വകുപ്പ് അധികൃതരും ചേർന്ന് ബസുടമകളും തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ ഇനി ഈ റൂട്ടിൽ മിന്നൽ പണിമുടക്ക് ഉണ്ടാകില്ലെന്ന് ജീവനക്കാരും ഉടമ കളും അധികൃതർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് പാഴ്വാക്കായി.
പണിമുടക്ക് കാരണം വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ ദുരിതത്തിലാണ്. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തിയാണ് യാത്ര പ്രശ്നം ഒരു പരിധി വരെ പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.