ഗുണ്ടാരാജ്​​ തടയാൻ 'അണിയറ പ്രതി'കളുടെ പ്രൊഫൈൽ തയാറാക്കി ക്രൈംബ്രാഞ്ച്

ഗുണ്ടാരാജ്​​ തടയാൻ 'അണിയറ പ്രതി'കളുടെ പ്രൊഫൈൽ തയാറാക്കി ക്രൈംബ്രാഞ്ച്

കെ.ടി. വിബീഷ്കോഴിക്കോട്​: വർധിച്ചുവരുന്ന ഗുണ്ടാരാജിന്​ തടയിടാൻ വിവിധ കുറ്റകൃത്യങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചവരുടെ പ്രൊഫൈലുകൾ തയാറാക്കി ക്രൈംബ്രാഞ്ച്​. ലോക്കൽ പൊലീസ്​ രജിസ്​റ്റർ ചെയ്​ത ക്വ​ട്ടേഷൻ, സ്വർണ കവർച്ച, തട്ടിക്കൊണ്ടുപോകൽ, പലിശക്കെണിയിൽ വസ്​തു കൈവശപ്പെടുത്തൽ, പിടിച്ചുപറി, വ്യാജരേഖ ചമക്കൽ, ഹണി​ട്രാപ്​ ഉൾപ്പെടെ കേസുകളിൽ മതിയായ തെളിവുകളുടെ അഭാവത്തിൽ പ്രതിയാവാതെ രക്ഷപ്പെട്ടവരുടെ വിവരങ്ങൾ​ സംസ്ഥാന തലത്തിൽ ശേഖരിച്ചാണ്​ പ്രൊഫൈലുകൾ തയാറാക്കിയത്​​.

ലോക്കൽ പൊലീസിനുപുറമെ, സ്വർണക്കടത്ത്​ കേസുകൾ അന്വേഷിക്കുന്ന കസ്​റ്റംസ്​ പ്രിവൻറിവ്​ വിഭാഗത്തിൽനിന്നും ഡയറക്​ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സിൽ​ (ഡി.ആർ.ഐ) ഇതിനായി വിവരങ്ങൾ ശേഖരിച്ചിരുന്നു​​. രജിസ്​റ്റർ ​െചയ്യാത്ത കുറ്റകൃത്യങ്ങളുടെ വിവരങ്ങളും പരിശോധിച്ചു​.

കരിപ്പൂർ സ്വർണക്കടത്തും ഇതുമായി ബന്ധപ്പെട്ട​ അഞ്ചുപേരുടെ അപകടമരണവും ക്വ​ട്ടേഷൻ പ്രവർത്തനവുമെല്ലാം പുറത്തുവന്നതോടെയാണ്​ ഗുണ്ടാരാജ്​ തടയുക ലക്ഷ്യമിട്ടുള്ള സമാന്തര അന്വേഷണം ക്രൈംബ്രാഞ്ച്​ ആരംഭിച്ചത്​. കഴിഞ്ഞ 10 വർഷം റിപ്പോർട്ട്​ ചെയ്​ത കേസുകൾ പരിശോധിച്ച്​​ ​600ഓളം പേരുടെ പ്രൊഫൈലാണ്​ തയാറാക്കിയത്​. സ്വര്‍ണനികുതിയും പിഴയുമടച്ചാൽ സ്വർണക്കടത്ത്​ കാരിയർമാർക്ക്​ കേസിൽനിന്നൂരാമെന്നതിനാൽ ചിലർ വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്​. ഇക്കൂട്ടരുടെയടക്കം പ്രൊഫൈലായതോടെ ഇവരുടെ നാട്ടിലെ പ്രവർത്തനം, വിദേശയാത്ര തുടങ്ങിയവ നിരീക്ഷിക്കും. ഇവരിൽ പലരും ഉപയോഗിക്കുന്നത്​​ മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ പേരിലെടുത്ത മൊബൈൽ സിം കാർഡുകളാണെന്ന്​ വ്യക്​തമായിട്ടുണ്ട്​.

ക്രൈംബ്രാഞ്ച്​ മലപ്പുറം എസ്​.പി കെ.വി. സന്തോഷി​‍െൻറ നേതൃത്വത്തിൽ തയാറാക്കിയ പ്രൊഫൈലുകൾ അന്വേഷണത്തിന്​ മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച്​ മേധാവി എസ്​. ശ്രീജിത്ത്​ പരിശോധിച്ചശേഷം ഡി.ജി.പി അനിൽ കാന്തിന്​ കൈമാറും. കേസിലെ പ്രതികളുടെ പ്രൊഫൈലുകൾ മാത്രമാണ്​ നിലവിൽ പൊലീസി​‍െൻറ പക്കലുള്ളത്​.

പ്രതിയല്ലാത്ത, അതേസമയം പിന്നണിയിലുള്ളവരുടെയും പ്രൊഫൈലുകൾ തയാറാക്കി നിരീക്ഷിക്കുന്നതോടെ സമാന ക​ുറ്റകൃത്യങ്ങൾ ഭാവിയിൽ കുറക്കാനാവുമെന്നാണ്​ പ്രതീക്ഷ. തയാറാക്കിയ പ്രൊഫൈലുകളിൽ വടക്കൻ ജില്ലക്കാരിലേറെയും സ്വർണക്കടത്ത്, സ്വർണക്കവർച്ച, തട്ടിക്കൊണ്ടുപോകൽ എന്നിവയിലും തെക്കൻ ജില്ലകളിലുള്ളവർ ​ക്വ​ട്ടേഷൻ, പലിശക്കെണി, കവർച്ച, തട്ടിപ്പ്​ എന്നിവയിലുമുൾപ്പെട്ടവരാണ്​.


News Summary - The crime branch has prepared a profile of the 'rowdy accused' to stop the gangster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.