തിരുവമ്പാടി: ബസ് സ്റ്റാൻഡിലെ വിശ്രമകേന്ദ്രം നവീകരിക്കുന്നതിനായി പഴയ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ച് നീക്കി. പുതുതായി വിശ്രമ കേന്ദ്രവും സ്ത്രീകൾകൾക്ക് മുലയൂട്ടൽ കേന്ദ്രവും ബസ് സ്റ്റാൻഡിനോടനുബന്ധിച്ച് നിർമാണം നടക്കുന്നുണ്ട്. പൊളിച്ചുനീക്കിയ ശുചിമുറി ഉൾപ്പെടുന്ന ഭാഗത്ത് ഷീ മാർക്കറ്റ് നിർമിക്കാനാണ് തീരുമാനം. ഏഴു ലക്ഷംരൂപ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഇതിനായി അനുവദിച്ചിട്ടുണ്ട്. അതേസമയം, യാത്രക്കാർക്കുള്ള പുതിയ ഇരിപ്പിടങ്ങൾ സജീകരിക്കുന്നത് സൗകര്യപ്രദമായ സ്ഥലത്തെല്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ആവശ്യമായ സ്ഥലസൗകര്യം ഇവിയടെയില്ലെന്നാണ് പരാതി. പഴയ ബസ് കാത്തിരിപ്പുകേന്ദ്രം സാമൂഹിക വിരുദ്ധരുടെ ഇടമായി മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.