തൊഴിൽനഷ്ട ഭീഷണി; ആധാരമെഴുത്തുകാർ പ്രക്ഷോഭത്തിന്

തൊഴിൽനഷ്ട ഭീഷണി; ആധാരമെഴുത്തുകാർ പ്രക്ഷോഭത്തിന്

കോഴിക്കോട്: രജിസ്ട്രേഷൻ വകുപ്പിലെ ജോലികൾ കുത്തക പുറം കരാർ കമ്പനികൾക്ക് നൽകി കേരളത്തിലെ അരലക്ഷത്തോളം വരുന്ന ആധാരം എഴുത്തുകാരെ വഴിയാധാരമാക്കുന്ന സർക്കാർ നിലപാടിനെതിരെ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ പ്രക്ഷോഭത്തിന്.

രജിസ്ട്രേഷൻ വകുപ്പ് സ്വകാര്യവത്കരിച്ച് കോടികൾ കീശയിലാക്കാൻ കോർപറേറ്റുകൾക്ക് സൗകര്യമൊരുക്കുകയാണ് സർക്കാറെന്ന് സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പുതുതായി നടപ്പിൽ വരുത്തുന്ന ടെംപ്ലേറ്റ് സംവിധാനം ആധാരമെഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നതാണ്. 'ഓപറേഷൻ പ ഞ്ചികിരൺ' എന്ന പേരിൽ വിജിലൻസിനെക്കൊണ്ട് ഓഫിസുകളിൽ റെയ്ഡ് നടത്തിച്ച് ആധാരമെഴുത്തുകാരെ അഴിമതിക്കാരാണെന്ന് ചിത്രീകരിച്ച് അപമാനിക്കുകയാണ് സർക്കാർ.

നവംബർ 30ന് ആധാരമെഴുത്തുകാർ പണിമുടക്കി ധർണ നടത്തും. ഡിസംബർ ഏഴിന് തിരുവനന്തപുരത്ത് പ്രതിഷേധ റാലി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ല കൺവെൻഷൻ നവംബർ 24ന് ടാഗോർ ഹാളിൽ നടക്കും. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് എം.കെ. അനിൽകുമാർ, സെക്രട്ടറി കെ.പി. നസീർ അഹമ്മദ്, ട്രഷറർ വി.കെ. സുരേഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. രാജഗോപാൽ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - threat of job loss-protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.