മാഹി മദ്യവുമായി രണ്ടുപേർ പിടിയിൽ

നാ​ദാ​പു​രം എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ മാ​ഹി മ​ദ്യ​വും

പ്ര​തി​ക​ളും

മാഹി മദ്യവുമായി രണ്ടുപേർ പിടിയിൽ

നാദാപുരം: മാഹിയിൽനിന്ന് ഓട്ടോയിൽ കടത്തുകയായിരുന്ന മദ്യവുമായി രണ്ടുപേർ പിടിയിൽ. വളയം കല്ലുനിര സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ പുഞ്ചയില്‍ വീട്ടില്‍ സുധീഷ് (38), തയ്യുള്ള പറമ്പത്ത് വിപിന്‍ (26) എന്നിവരെയാണ് ജില്ല അതിർത്തിയായ പെരിങ്ങത്തൂർ കായപ്പനച്ചിയിൽ നാദാപുരം എക്സൈസ് സംഘം പിടികൂടിയത്.

നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വാഹന പരിശോധനക്കിടെ ഇവർ സഞ്ചരിച്ച കെ.എല്‍ 58 എഫ് 3792 നമ്പര്‍ ഓട്ടോറിക്ഷയുടെ എൻജിനുള്ളിൽ ടയറുകൾക്ക് മുകളിലായി പ്ലാസ്റ്റിക് സഞ്ചിയിലാക്കിയാണ് മദ്യം സൂക്ഷിച്ചിരുന്നത്. 500 മില്ലിയുടെ 20 കുപ്പി മദ്യമാണ് ഓട്ടോയിലുണ്ടായിരുന്നത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു. കല്ലുനിര മേഖലയിൽ വിൽപനക്കായി കൊണ്ടുവരുന്നതാണ് മദ്യമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

മാഹി, പള്ളൂർ എന്നിവിടങ്ങളിൽനിന്ന് കടത്തിക്കൊണ്ടു വന്ന് മദ്യവിൽപന നടത്തുന്ന സംഘം മേഖലയിൽ സജീവമാണെന്നും ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും അധികൃതർ പറഞ്ഞു. പ്രിവന്റിവ് ഓഫിസര്‍ സി.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി.സി. വിജയന്‍, വി.എം. അസ്‍ലം, ശ്രീജേഷ്, കെ. ഷിരാജ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Tags:    
News Summary - Two arrested with Mahe liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.