കൂടരഞ്ഞിയിൽ അജ്ഞാത ജീവി; ഉറക്കമില്ലാതെ നാട്ടുകാർ

പെരുമ്പൂള കൂരിയോട് അജ്ഞാത

ജീവിയെ പിടികൂടാൻ സ്ഥാപിച്ച കൂട്

കൂടരഞ്ഞിയിൽ അജ്ഞാത ജീവി; ഉറക്കമില്ലാതെ നാട്ടുകാർ

കൂ​ട​ര​ഞ്ഞി: അ​ജ്ഞാ​ത വ​ന്യ​ജീ​വി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഭീ​തി​യ​ക​ലാ​തെ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ർ​ഡു​ക​ൾ. പ​ഞ്ചാ​യ​ത്തി​ലെ പ​ന​ക്ക​ച്ചാ​ൽ, മ​ഞ്ഞ​ക്ക​ട​വ് വാ​ർ​ഡു​ക​ളി​ലെ നാ​ട്ടു​കാ​രും ക​ർ​ഷ​ക​രു​മാ​ണ് ആ​ശ​ങ്ക​യോ​ടെ ക​ഴി​യു​ന്ന​ത്. പ​ന​ക്ക​ച്ചാ​ൽ വാ​ർ​ഡി​ലെ കൂ​രി​യോ​ടും മ​ഞ്ഞ​ക​ട​വ് വാ​ർ​ഡി​ലെ പെ​രു​മ്പൂ​ള​യി​ലു​മാ​ണ് വ​ന്യ​ജീ​വി ആ​ക്ര​മ​ണ ഭീ​ഷ​ണി​നി​ല​നി​ൽ​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് പു​ലി സാ​ന്നി​ധ്യ​മു​ള്ള​താ​യി വ​നം​വ​കു​പ്പ് ഒ​രാ​ഴ്ച മു​മ്പ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ത് പു​ലി​യ​ല്ല, ക​ടു​വ​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ ഉ​റ​പ്പി​ച്ച് പ​റ​യു​ന്ന​ത്. ആ​ടു​ക​ളെ മേ​ക്ക​വെ വ​ന്യ​ജീ​വി​യെ ക​ണ്ട് ഭ​യ​ന്നോ​ടി വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ണ്ടെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. അ​തേ​സ​മ​യം, വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ക​ടു​വ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കു​ന്നി​ല്ല.

പ്ര​ദേ​ശ​ത്തു​നി​ന്ന് ആ​ടു​ക​ളും നാ​യും അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ട് മൂ​ന്നാ​ഴ്ച​യോ​ള​മാ​യി. ചോ​ര​പ്പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​നു​വ​രി നാ​ലി​ന് പു​ലി​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് കൂ​രി​യോ​ട് കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കൂ​മ്പാ​റ​യി​ലെ ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കൂ​ടി​ന​ക​ത്ത് നാ​യെ ഇ​ര​യാ​യി കെ​ട്ടാ​ൻ അ​ധി​കൃ​ത​ർ പി​ന്നീ​ട് ത​യാ​റാ​യ​ത്. ഇ​തി​നി​ടെ, ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മ്പൂ​ള​യി​ൽ കേ​ഴ​മാ​നി​ന്റെ അ​സ്ഥി​ക​ൾ ക​ണ്ടെ​ത്തി​യ​തും ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. കൂ​രി​യോ​ട്, ചു​ള്ളി​യ​കം, പെ​രു​മ്പൂ​ള എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് പ​ന​ക്ക​ച്ചാ​ൽ വാ​ർ​ഡ് അം​ഗം ജോ​ണി വാ​ളി പ്ലാ​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Unknown creature in Koodaranji; Natives without sleep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.