ചോ​റോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ൾ

ചോ​റോ​ട് 50 വീ​ടു​ക​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ

വ​ട​ക​ര: കാ​ല​വ​ർ​ഷ​ത്തി​ൽ തി​മ​ിർ​ത്ത് പെ​യ്യു​ന്ന മ​ഴ​യി​ൽ ചോ​റോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 50 വീ​ടു​ക​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ. നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

ദേ​ശീ​യ​പാ​ത​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗം പ​ത്തൊ​മ്പ​താം വാ​ർ​ഡി​ൽ 16 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ര​മേ​ഷ് ബാ​ബു ക​ക്കോ​ക്ക​ര, പ​വി​ത്ര​ൻ ക​ക്കോ​ക്ക​ര, ഇ​ബ്രാ​ഹിം റ​ഹീ​ന മ​ൻ​സി​ൽ, അ​നി​രു​ദ്ധ​ൻ, ഷാ​ബു ക​ല്യാ​ണി സ്വ​ദ​നം, ഉ​സ്മാ​ൻ ചി​സ്തി മ​ൻ​സി​ൽ, പ്ര​മീ​ള വാ​ഴ​യി​ൽ, ര​ഞ്ജി​ത്ത് അ​ക​വ​ള​പ്പി​ൽ, ശേ​ഖ​ര​ൻ അ​ക​വ​ള​പ്പി​ൽ, അ​ഹ​മ്മ​ദ് മ​മ്മൂ​സ്, അ​സീ​സ് ടി​പ്പു​ഗ​ർ, വാ​ഴ​യി​ൽ ജാ​നു എ​ന്നി​വ​രു​ടേ​ത​ട​ക്ക​മു​ള്ള വീ​ടു​ക​ളാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്.

മേ​ഖ​ല​യി​ൽ മൂ​ന്ന് സ്കൂ​ളു​ക​ള​ട​ക്കം നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. റോ​ഡു​ക​ൾ പ​ല​തും തോ​ടു​ക​ളാ​യി മാ​റി. ദേ​ശീ​യ​പാ​ത​യി​ൽ ക​ലു​ങ്കി​ന്റെ പ​ണി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വി​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ലാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ലേ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​വു​ക​യു​ള്ളൂ.

വീ​ടു​ക​ളി​ലേ​ക്ക​ട​ക്കം വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണു​മാ​ന്തി എ​ത്തി​ച്ച് വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. കെ.​ടി ബ​സാ​റി​ലും താ​ഴ്ന്ന ഭാ​ഗ​ങ്ങ​ൾ പ​ല​തും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​ഴ​ക്ക് അ​ൽ​പം ശ​മ​ന​മു​ണ്ടാ​യ​ത് ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​വു​ന്ന​തി​നു മു​മ്പ് പ്ര​ദേ​ശ​ത്തു​നി​ന്ന് വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - 50 houses in danger of flooding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-27 06:18 GMT