വടകര: യാത്രക്കാർക്ക് ദുരിതമായി വടകര പുതിയ ബസ് സ്റ്റാൻഡിൽ മദ്യപരുടെ വിളയാട്ടം. ബസ് ട്രാക്കുകളിൽവരെ മദ്യപിച്ച് ലക്കുകെട്ടവർ കൈയടക്കുന്നതിനാൽ യാത്രക്കാർക്ക് ബസുകളിൽ കയറാൻ പറ്റാത്ത സ്ഥിതിയാണ്. തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിലായി ബസ് ട്രാക്കിൽ രണ്ടു മദ്യപരാണ് ഉറങ്ങിക്കിടന്നത്. ഇതോടെ കോഴിക്കോട്, കണ്ണൂർ റൂട്ടുകളിലേക്ക് സർവിസ് നടത്തുന്ന ബസുകൾ ട്രാക്കിൽനിന്ന് മാറിയാണ് യാത്രക്കാരെ കയറ്റിയത്. സന്ധ്യ മയങ്ങുന്നതോടെ പുതിയ സ്റ്റാൻഡ് ലഹരി മാഫിയയുടെ പിടിയിലമരുകയാണ്. മദ്യപരുടെ സംഘങ്ങൾ സ്റ്റാൻഡ് കൈയടക്കുന്നതോടെ യാത്രക്കാരുമായി വാക്കേറ്റവും പതിവായിട്ടുണ്ട്. ഇവിടെ ആവശ്യത്തിന് പൊലീസ് സംവിധാനമില്ലാത്തത് ലഹരി സംഘങ്ങൾക്ക് തുണയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.