ഫുട്ബാൾ മത്സരത്തിനിടെ ഗാലറിയുടെ വശം തകര്‍ന്നു പത്ത് പേർക്ക് പരിക്ക്

ഫു​ട്ബാ​ൾ ഗാ​ല​റി​യു​ടെ ത​ക​ർ​ന്ന ഭാ​ഗം 

ഫുട്ബാൾ മത്സരത്തിനിടെ ഗാലറിയുടെ വശം തകര്‍ന്നു പത്ത് പേർക്ക് പരിക്ക്

എ​ട​പ്പാ​ള്‍: ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​ക്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന സെ​വ​ന്‍സ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​നി​ടെ ഗാ​ല​റി​യു​ടെ ഒ​രു വ​ശം ത​ക​ര്‍ന്നു.

ഫി​ഫ മ​ഞ്ചേ​രി​യും അ​ൽ​മ​ദി​ന ചെ​റു​പ്പു​ള്ള​ശ്ശേ​രി​യും ത​മ്മി​ലു​ള്ള മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഇ​രു​മ്പ് ബീ​മു​ക​ളു​ടെ വെ​ല്‍ഡി​ങ്ങി​ലു​ണ്ടാ​യ ത​ക​രാ​റാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11നാ​ണ് ഗാ​ല​റി ത​ക​ര്‍ന്ന​ത്. പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​ന്നാ​ൽ ഇ​തൊ​ന്നും ഗൗ​നി​ക്കാ​തെ ക​ളി തു​ട​രു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ ക്ഷു​ഭി​ത​രാ​യി. ആ​ളു​ക​ള്‍ ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത് കൂ​ട്ട​ത്തോ​ടെ ഗ്രൗ​ണ്ടി​ലേ​ക്കി​റ​ങ്ങി.

തു​ട​ർ​ന്ന് പൊ​ലീ​സ് ലാ​ത്തി വീ​ശി. അ​തേ​സ​മ​യം, മ​ത്സ​ര​ങ്ങ​ള്‍ താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ച്ച​താ​യും ഗാ​ല​റി​യു​ടെ ഫി​റ്റ്‌​ന​സ് ഉ​റ​പ്പാ​ക്കി​യ ശേ​ഷം തു​ട​രു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - 10 injured as side of gallery collapses during football match At Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.