ഫുട്ബാൾ മത്സരത്തിനിടെ ഗാലറിയുടെ വശം തകര്‍ന്നു പത്ത് പേർക്ക് പരിക്ക്
text_fieldsഫുട്ബാൾ ഗാലറിയുടെ തകർന്ന ഭാഗം
എടപ്പാള്‍: ഗവ. ഹയര്‍ സെക്കൻഡറി സ്ക്കൂള് ഗ്രൗണ്ടില്‍ നടക്കുന്ന സെവന്‍സ് ഫുട്ബാൾ മത്സരത്തിനിടെ ഗാലറിയുടെ ഒരു വശം തകര്‍ന്നു.
ഫിഫ മഞ്ചേരിയും അൽമദിന ചെറുപ്പുള്ളശ്ശേരിയും തമ്മിലുള്ള മത്സരം നടക്കുന്നതിനിടെയാണ് സംഭവം. ഇരുമ്പ് ബീമുകളുടെ വെല്ഡിങ്ങിലുണ്ടായ തകരാറാണ് അപകട കാരണമെന്ന് സംഘാടകര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 11നാണ് ഗാലറി തകര്‍ന്നത്. പത്തോളം പേർക്ക് പരിക്കേറ്റു. എന്നാൽ ഇതൊന്നും ഗൗനിക്കാതെ കളി തുടരുന്നതിനിടെ നാട്ടുകാർ ക്ഷുഭിതരായി. ആളുകള്‍ ബാരിക്കേഡ് തകർത്ത് കൂട്ടത്തോടെ ഗ്രൗണ്ടിലേക്കിറങ്ങി.
തുടർന്ന് പൊലീസ് ലാത്തി വീശി. അതേസമയം, മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും ഗാലറിയുടെ ഫിറ്റ്നസ് ഉറപ്പാക്കിയ ശേഷം തുടരുമെന്നും സംഘാടകർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.