മലപ്പുറം: വോട്ടെടുപ്പ് ദിനത്തില്‍ ജില്ലയിലെ 56 പ്രശ്നബാധിത ബൂത്തുകളില്‍ കാമറകണ്ണുകള്‍. അക്ഷയ, കെല്‍ട്രോണ്‍, ബി.എസ്.എൻ.എല്‍, ഐ.ടി മിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വെബ് കാസ്റ്റിങ് സംവിധാനം സജ്ജീകരിച്ചത്. കലക്ടറേറ്റിലെ കണ്ട്രോള് റൂമിെൻറ നിയന്ത്രണത്തിലാണ് വെബ് കാസ്റ്റിങ്. 56 പ്രശ്നബാധിത ബൂത്തുകളിലും അക്ഷയയുടെ മേല്‍നോട്ടത്തില്‍ ഓരോ വെബ് കാസ്റ്റിങ് ഓപറേറ്റര്മാരുണ്ടാകും. അക്ഷയ ജില്ല പ്രോജക്ട് മാനേജര്‍ പി.ജി. ഗോകുല്‍ കണ്ട്രോള് റൂമില്‍നിന്ന് മേല്‍നോട്ടം വഹിക്കും. ക്രമസമാധാന പ്രശ്നങ്ങള്‍ തടയാനാണ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിെൻറ നേതൃത്വത്തിലും കണ്ട്രോള് റൂം കേന്ദ്രീകരിച്ച് നിരീക്ഷണമുണ്ടാകും. വോട്ടെടുപ്പിന് തലേ ദിവസം 56 പ്രശ്നബാധിത ബൂത്തുകളിലും പരീക്ഷണ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണെൻറ നേതൃത്വത്തില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയിലെ പോളിങ് പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിച്ച് പ്രശ്നങ്ങളുണ്ടായാല്‍ ഉടൻ പരിഹാരം കണ്ടെത്തുന്നതിനൊപ്പം പോള്‍ മാനേജര്‍ ആപ്പ്, പ്രശ്നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിങ് എന്നിവ ഇവിടെ നിരീക്ഷിക്കും. ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ആരംഭിച്ച കണ്ട്രോള് റൂം പോളിങ് അവസാനിക്കുന്നതുവരെ തുടരും. റവന്യൂ-പഞ്ചായത്ത് ജീവനക്കാരാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജമാക്കിയ കണ്ട്രോള് റൂമില്‍ ചുമതലയിലുള്ളത്. പോള്‍ മാനേജര്‍ നോഡല്‍ ഓഫിസര്‍ അസീഫ് റെജു, സ്പെഷല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. അബ്ദുല്‍ നാസര്‍, എൻ.ഐ.സി ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ കെ.പി. പ്രതീഷ് എന്നിവരാണ് കണ്ട്രോള് റൂം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.