മാ​റ​ഞ്ചേ​രി: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ന്യാ​യ​വി​ല​യി​ൽ ല​ഭി​ക്കു​ന്ന മാ​റ​ഞ്ചേ​രി മു​ക്കാ​ല​യി​ലെ മാ​വേ​ലി സ്റ്റോ​ർ അ​ട​ച്ചു പൂ​ട്ടാ​ൻ നീ​ക്കം.

നി​ല​വി​ൽ മാ​വേ​ലി സ്റ്റോ​ർ നി​ല​നി​ൽ​ക്കു​ന്ന കെ​ട്ടി​ടം ഒ​ഴി​ഞ്ഞു കൊ​ടു​ക്കേ​ണ്ട സ​മ​യ​മാ​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് അ​ട​ച്ചു പൂ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​വേ​ലി സ്റ്റോ​ർ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും അ​ധി​കൃ​ത​ർ ഗൗ​നി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

പൂ​ട്ടാ​നു​ള്ള ആ​ദ്യ ന​ട​പ​ടി എ​ന്ന നി​ല​യി​ൽ ഇ​വി​ടെ​യി​പ്പോ​ൾ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്നി​ല്ല. മാ​റ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി​രു​ന്നു ഈ ​മാ​വേ​ലി സ്റ്റോ​ർ.

മി​ക്ക സ​മ​യ​ങ്ങ​ളി​ലും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ വ​ലി​യ തി​ര​ക്കാ​ണ് ഇ​വി​ടെ​യു​ണ്ടാ​കാ​റു​ള്ള​ത്. അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​നി​ട​യി​ലും പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി മൗ​നം പാ​ലി​ക്കു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. മാ​വേ​ലി സ്റ്റോ​ർ അ​ട​ച്ചു പൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ്‌ മാ​റ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി സ​മ​രം ചെ​യ്യാ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.

മാ​വേ​ലി സ്റ്റോ​ർ പൂ​ട്ടു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ടി. ​ശ്രീ​ജി​ത്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൈ​നൊ​രി​റ്റി ജി​ല്ല സെ​ക്ര​ട്ട​റി എ.​വി. ഉ​സ്മാ​ൻ, മ​ഹി​ള കോ​ൺ​ഗ്ര​സ്‌ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ലൈ​ഖ റ​സാ​ഖ്, പെ​രു​മ്പ​ട​പ്പ് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം പി. ​നൂ​റു​ദ്ധീ​ൻ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ എം.​ടി. ഉ​ബൈ​ദ്, സം​ഗീ​ത രാ​ജ​ൻ, ദി​നേ​ശ് അ​റ​ക്ക​ൽ, ബ​ജി​ത് പ​രി​ച​കം, ബാ​വ അ​ത്താ​ണി, മൊ​യ്‌​ദു​ണി കാ​ഞ്ഞി​ര​മു​ക്ക്, ഹം​സ വ​ട​മു​ക്ക്, പ്ര​മോ​ദ് പ​ന​മ്പാ​ട്, ബി.​പി. റ​ഷീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - close Maveli store in Marencherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.